Latest NewsIndia

മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ടുള്ള അപകടം: മരണനിരക്ക് ഉയരുന്നു, നിരവധി പേര്‍ക്ക് പരിക്ക്

നിലവിൽ പരിക്കേറ്റവരെ നാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 ശ്രീനഗര്‍: രാജ്യത്തെ പ്രധാന ആരാധനാലയങ്ങളിലൊന്നായ കത്രയിലെ മാതാ വൈഷ്‌ണോ ദേവിക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ടന്നുണ്ടായ അപകടത്തിൽ മരണ നിരക്ക് ഉയരുന്നു. ഇതുവരെ 12 തീ‌ര്‍ത്ഥാടകര്‍ മരിച്ചതായാണ് റിപ്പോർട്ട്. നിരവധിപേർക്ക് പരിക്കേറ്റതായും റിപോർട്ടുണ്ട്. നിലവിൽ പരിക്കേറ്റവരെ നാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേ സമയം സംഭവവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. പുതുവത്സരത്തോടനുബന്ധിച്ച് അമ്മയെ ദർശിക്കാൻ നിരവധി ഭക്തർ ഇവിടെ എത്തിയിരുന്നതായി പറയപ്പെടുന്നു.

ഇതിനിടയിൽ പെട്ടെന്ന് എന്തോ അഭ്യൂഹങ്ങൾ ഉണ്ടാകുകയും തുടർന്ന് തിക്കും തിരക്കും ഉണ്ടാക്കുകയായിരുന്നു എന്നും ചില പ്രാദേശിക ദേശീയ മാധ്യമങ്ങളിൽ പറയപ്പെടുന്നുണ്ട്. എന്നാൽ ഇതിന്റെ ആധികാരികത വ്യക്തമല്ല. മരണനിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button