പത്തനംതിട്ട: ശബരിമലയില്‍ കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന പരമ്പരാഗത കരിമല പാത തീര്‍ത്ഥാടകര്‍ക്കായി തുറന്ന് കൊടുത്തു. നിയന്ത്രണങ്ങളോടെ ഈ മാസം പന്ത്രണ്ട് വരെ കരിമല പാതയിലൂടെ യാത്രയ്ക്ക് അനുമതി നല്‍കി. എരുമേലി കൊച്ചമ്പലത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പാത തീര്‍ത്ഥാടകര്‍ക്കായി തുറന്ന് കൊടുത്തു.
Read Also : ഫ്‌ളാറ്റില്‍ ലഹരി പാര്‍ട്ടി: പൊലീസിനെ കണ്ട് എട്ടാം നിലയില്‍ നിന്ന് ചാടിയ യുവാവിന് പരിക്ക്
35 കിലോമീറ്റര്‍ ദൈര്‍ഘ്യമേറിയ കാല്‍നടയാത്രയാണ് കരിമല പാതയിലൂടെ ഉള്ളത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് അധികവും ഈ വഴിയിലൂടെ എത്തുന്നത്. തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നതിന് പാതയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. വിരിവയ്ക്കുന്ന സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക പരിചരണ കേന്ദ്രങ്ങളുമുണ്ട്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് വര്‍ഷമായി തീര്‍ത്ഥാടകരെ പരമ്പരാഗത പാതയിലൂടെ കടത്തി വിട്ടിരുന്നില്ല. കൊവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് നീലിമലയിലൂടെ പോകുന്നതിന് തീര്‍ത്ഥാടകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. കരിമല, കല്ലിടാംകുന്ന്, ചെറിയാനവട്ടം, മുക്കുഴി എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് തങ്ങാനും വിരിവയ്ക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
Post Your Comments