ErnakulamKeralaNattuvarthaLatest NewsNews

പുതുവത്സരാഘോഷം ലഹരിയിൽ: പോലീസ് എത്തിയതറിഞ്ഞ യുവാവ് എട്ടാം നിലയിൽനിന്ന് ചാടി, യുവതി ഉൾപ്പെടെ പിടിയിൽ

കൊച്ചി: പുതുവത്സരാഘോഷത്തിനായി ഫ്ലാറ്റിൽ ലഹരിവിരുന്ന് നടക്കുന്നെന്ന വിവരത്തെതുടർന്ന് പോലീസ് റെയ്ഡ്. പോലീസ് എത്തിയതറിഞ്ഞ്, 15 നിലയുള്ള ഫ്ലാറ്റിന്റെ എട്ടാം നിലയിൽനിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിന് വീണു പരുക്കേറ്റു. കാർ ഷെഡ്ഡിന് മുകളിലെ അലൂമിനിയം ഷീറ്റിലേക്കാണ് ഇയാൾ വീണത്. ഷീറ്റു തുളച്ചു താഴെ വീണ യുവാവിന്റെ തോളെല്ലിന് സാരമായി പരുക്കേറ്റു. തുടർന്ന് യുവാവിനെ കാക്കനാട് സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെ തൃക്കാക്കര നവോദയ ജങ്ഷനു സമീപമുള്ള ഫ്ലാറ്റിൽ ലഹരിവിരുന്നു നടക്കുന്നതായി അറിഞ്ഞാണ് എറണാകുളം സിറ്റി ഡാൻസാഫിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്‌ക്കെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു.

ഇടുക്കി സ്വദേശിനി മരിയ ബിജു, കോഴിക്കോട് സ്വദേശി ഷിനോ മെർവിൻ, കൊല്ലം സ്വദേശികളായ റിജോ, നജീം ഷംസുദ്ദീൻ, അനീഷ് അനി, കായംകുളം സ്വദേശി അതുൽ എന്നിവരാണ് പിടിയിലായത്. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇവരിൽനിന്ന് എംഡിഎംഎ, ഹഷിഷ് ഓയിൽ എന്നിവ കണ്ടെടുത്തു. പരുക്കേറ്റയാളെ ആശുപത്രി വിടുന്ന മുറയ്ക്ക് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button