KeralaNattuvarthaLatest NewsNewsIndia

കേരളത്തിന്‌ മന്ത്രി മുഹമ്മദ്‌ റിയാസിന്റെ പുതുവത്സര സമ്മാനം: സർപ്രൈസ് പങ്കുവച്ച് മന്ത്രി

തിരുവനന്തപുരം: പുതുവത്സരത്തിന്റെ ഭാഗമായി കേരളത്തിന് പി.ഡബ്ലിയു.ഡി യുടെ സമ്മാനം പങ്കുവച്ച് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. പൊതുമരാമത്ത് വകുപ്പിലെ എല്ലാ സംവിധാനങ്ങളും ഇന്ന് മുതൽ ഇ -ഓഫീസ് വഴി ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് മന്ത്രിയുടെ ലക്ഷ്യം. ഇനി എല്ലാം വിരൽത്തുമ്പിലാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Also Read:വേ​ഗത്തിൽ തയ്യാറാക്കാം ബ്രേക്ക്ഫാസ്റ്റിന് ഈ പാൻ കേക്ക്

‘ജനങ്ങൾക്കൊപ്പം നിൽക്കുക എന്നതിന് കാലത്തിനൊപ്പം നിൽക്കുക എന്നുകൂടി അർത്ഥമുണ്ട്. എല്ലാം വിരൽത്തുമ്പിലുള്ള കാലമാണല്ലോ. അങ്ങനെ ആണ് പൊതുമരാമത്ത് വകുപ്പിൽ സമ്പൂർണ ഇ ഓഫീസ് എന്ന കാര്യം ആലോചിച്ചത്. ഇത് എൽഡിഎഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു. പൊതുമരാമത്ത് വകുപ്പിൻ്റെ ചുമതലയേറ്റ ശേഷം ഇക്കാര്യം പരിശോധിച്ചു. വകുപ്പിലെ ഏറ്റവും താഴെത്തട്ടിലുള്ള ഓഫീസ് വരെ ഇ- ഓഫീസ് നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് കണ്ടു’, മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

PWD യുടെ പുതുവത്സര സമ്മാനം

ഇ -ഓഫീസിൽ ഇനി എല്ലാം വിരൽത്തുമ്പിൽ

ജനങ്ങൾക്കൊപ്പം നിൽക്കുക എന്നതിന് കാലത്തിനൊപ്പം നിൽക്കുക എന്നുകൂടി അർത്ഥമുണ്ട്. എല്ലാം വിരൽത്തുമ്പിലുള്ള കാലമാണല്ലോ. അങ്ങനെ ആണ് പൊതുമരാമത്ത് വകുപ്പിൽ സമ്പൂർണ ഇ ഓഫീസ് എന്ന കാര്യം ആലോചിച്ചത്. ഇത് എൽഡിഎഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു. പൊതുമരാമത്ത് വകുപ്പിൻ്റെ ചുമതലയേറ്റ ശേഷം ഇക്കാര്യം പരിശോധിച്ചു. വകുപ്പിലെ ഏറ്റവും താഴെത്തട്ടിലുള്ള ഓഫീസ് വരെ ഇ- ഓഫീസ് നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് കണ്ടു.

Accelerate pwd പദ്ധതിയുടെ ഭാഗമായി ഇ- ഓഫീസ് സംവിധാനം 2021 അവസാനത്തോടെ പ്രവർത്തന സജ്ജമാക്കാൻ തീരുമാനിച്ചു. നിശ്ചയിച്ച പ്രകാരം സമയബന്ധിതമായി തന്നെ ഇ- ഓഫീസ് പ്രവർത്തനമാരംഭിക്കുകയാണ്. പുതുവര്‍ഷത്തില്‍ പൊതുമരാമത്ത് വകുപ്പിലെ മുഴുവന്‍ ഓഫീസുകളിലും ഇ – ഓഫീസ് സംവിധാനം നിലവില്‍ വരും. 12 സര്‍ക്കിള്‍ ഓഫീസുകൾ, 68 ഡിവിഷന്‍ ഓഫീസുകൾ, 206 സബ്-ഡിവിഷന്‍ ഓഫീസുകൾ, 430 സെക്ഷന്‍ ഓഫീസുകൾ എന്നിങ്ങനെ വകുപ്പിലെ 716 ഓഫീസുകളിലും ഇ – ഓഫീസ് സംവിധാനം സജ്ജമാക്കി കഴിഞ്ഞു. 6900 ല്‍ പ്പരം ഉദ്യോഗസ്ഥർ ഇ- ഓഫീസ് സംവിധാനത്തിൻ്റെ ഭാഗമാകും.

ഇ ഓഫീസ് നിലവില്‍ വരുന്നതോടെ വകുപ്പിലെ ഫയല്‍ നീക്കം കൂടുതല്‍ വേഗത്തിലും സുതാര്യവുമാകും. ഒറ്റക്ലിക്കില്‍ ഫയലുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടുത്തെത്തിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. നിശ്ചയിച്ച സമയത്തിനുള്ളിൽ തന്നെ ഇ- ഓഫീസ് സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കിയ പൊതുമരാമത്ത് വകുപ്പിലെ മുഴുവൻ ഉദ്യോഗസ്ഥരെയും പ്രത്യേകം അഭിനന്ദിക്കുന്നു.

#നമുക്കൊരുവഴിയുണ്ടാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button