ThiruvananthapuramKeralaNattuvarthaLatest NewsNews

കോവളത്ത് വിദേശ പൗരന് നേരെ നടന്നത് ഒറ്റപ്പെട്ട സംഭവം, പോലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്: വി ശിവൻകുട്ടി

തിരുവനന്തപുരം: കോവളത്ത് വിദേശ പൗരന് നേരെ നടന്ന പോലീസ് നടപടി തികച്ചും ഒറ്റപ്പെട്ട സംഭവമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്തു പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍ക്കാരിനെ അള്ളുവയ്ക്കാന്‍ പോലീസിലെ ചിലര്‍ ശ്രമിക്കുന്നുവെന്ന മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രസ്താവന ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

നേരത്തെ, മദ്യം ഒഴുക്കിക്കളയേണ്ടിവന്ന സ്വീഡിഷ് പൗരനെ മന്ത്രി വി ശിവന്‍കുട്ടിയെ കണ്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്, ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശത്തെ തുടർന്ന് കോവളം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെൻഡ് ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫിസർക്കു വീഴ്ച പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കും. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button