Latest NewsNewsIndia

പുതുവര്‍ഷത്തില്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് 20,000 കോടി രൂപ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇതുവരെ വിതരണം ചെയ്തത് 65,800 കോടി രൂപ

ന്യൂഡല്‍ഹി: പുതുവര്‍ഷ പിറവിയില്‍ രാജ്യത്തെ കര്‍ഷകര്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ സഹായ ധനം ലഭിച്ചു. കര്‍ഷകര്‍ക്ക് നല്‍കി വരുന്ന കിസാന്‍ സമ്മാന്‍ നിധി പ്രധാനമന്ത്രി പുതുവത്സര ദിനത്തില്‍ വിതരണം ചെയ്തു. തുടര്‍ച്ചയായ 10-ാം ഗഡുവാണ് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയായി വിതരണം ചെയ്തത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചത്.

Read Also : ഹിന്ദു തീവ്രവാദികളുടെ അതിക്രമത്തിന് സമാനമാണ് മുഖ്യമന്ത്രി മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്നത്: ബെന്നി ബെഹ്നാന്‍

രാജ്യത്തെ 10 കോടി കര്‍ഷകര്‍ക്കാണ് ധനസഹായം നേരിട്ട് അവരവരുടെ ബാങ്കിലേക്ക് എത്തുന്നത്. ആകെ 20,000 കോടിരൂപയാണ് പത്താം ഗഡുവായി കിസാന്‍ സമ്മാന്‍ നിധിക്കായി കേന്ദ്രസര്‍ക്കാര്‍ ചിലവഴിക്കുന്നത്. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ ഇതോടെ കര്‍ഷകര്‍ക്ക് ആകെ 65,800 കോടിരൂപ കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്തു.

പുതുവത്സര ദിനത്തില്‍ കര്‍ഷകന് പ്രഥമ പരിഗണനയെന്നാണ് നരേന്ദ്രമോദിയുടെ പ്രഖ്യാപനം. ഇതിനൊപ്പം 351 കാര്‍ഷിക അനുബന്ധ നിര്‍മ്മാണങ്ങള്‍ നടത്തുന്നവരുടെ കൂട്ടായ്മകള്‍ക്കുള്ള സഹായധനവും വിതരണം ചെയ്തു. 1.24 ലക്ഷം കര്‍ഷകരുള്‍പ്പെടുന്ന 351 സംഘങ്ങള്‍ക്കായി 14 കോടിരൂപയാണ് നീക്കിവച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button