KeralaLatest NewsNews

ഗുരുവായൂരിൽ നിരോധിച്ച നോട്ടുകള്‍: എന്ത് ചെയ്യണം എന്നറിയാതെ ദേവസ്വം

കോടിക്കണക്കിനു രൂപയുടെ നിരോധിച്ച നോട്ടുകളാണ് എന്ത് ചെയ്യണമെന്ന് അറിയാതെ ദേവസ്വം അധികൃതര്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നത്.

തൃശൂർ: ഗുരുവായൂര്‍ ദേവസ്വത്തിന് തലവേദനയായി നിരോധിച്ച നോട്ടുകള്‍. ഭണ്ഡാരത്തില്‍ ലഭിച്ച നിരോധിച്ച നോട്ടുകള്‍ എന്ത് ചെയ്യണം എന്നറിയാതെ വലയുകയാണ് അധികൃതര്‍. നോട്ട് നിരോധിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും 1000 രൂപയുടെ 36 നോട്ടുകളും, 500 രൂപയുടെ 57 നോട്ടുകളും അടക്കം 64,000രൂപയുടെ നിരോധിത നോട്ടുകളാണ് ഗുരുവായൂരില്‍ ഭണ്ഡാരത്തില്‍ നിന്നും ലഭിച്ചത്.

Read Also: കേരള പോലീസിൽ ചാരപ്രവർത്തനം? ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നിൽ..

കോടിക്കണക്കിനു രൂപയുടെ നിരോധിച്ച നോട്ടുകളാണ് എന്ത് ചെയ്യണമെന്ന് അറിയാതെ ദേവസ്വം അധികൃതര്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നത്. പഴയകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന 100 രൂപയുടെ ഒരു നോട്ടും ഭണ്ഡാരത്തില്‍ നിന്നും ലഭിച്ചു. അതേസമയം, ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് ആയി 5,51,64,436 രൂപ ലഭിച്ചു. ഇതിനു പുറമെ 4.135.600( 4കിലോ, 135-ഗ്രാം, 600-മില്ലിഗ്രാം) സ്വര്‍ണ്ണവും, 11.260 കിലോഗ്രാം വെള്ളിയും ലഭിച്ചു. ധനലക്ഷ്മി ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണല്‍ ചുമതല

 

shortlink

Related Articles

Post Your Comments

Related Articles


Back to top button