Latest NewsNewsInternationalOmanGulf

അറബിക്കടലിൽ ന്യൂനമർദ്ദം: ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

മസ്‌കത്ത്: ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഒമാന്റെ തീരത്തേക്ക് നീങ്ങുന്നതിന്റെ ഫലമായി പല പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. ബുധനാഴ്ച വരെ മുസന്ദം ഗവണറേറ്റ്, വടക്കൻ അൽ ബത്തിന, തെക്കൻ അൽ ബത്തിന, മസ്‌കറ്റ്, തെക്കൻ അൽ ശർഖിയ, വടക്കൻ ശർഖിയ ബറേമി, ദാഖിലിയ, ദാഹിരാ എന്നീ മേഖലകളിൽ ഇടിയോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്.

Read Also: രഹസ്യ വിവരത്തെ തുടർന്ന് റെയിഡ്, കണ്ടെത്തിയത് അഞ്ഞൂറുകോടി വിലമതിക്കുന്ന മരതക ശിവലിംഗം

കടൽ പ്രക്ഷുബ്ധമാകാനും തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ശക്തമായ കാറ്റ് മൂലം മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം സൗത്ത് അൽ ബത്തീന, മസ്‌കറ്റ്, ബുറൈമി, അൽ ധഹിറാ, അൽ ധാഖ്ലിയാ, സൗത്ത് അൽ ഷർഖിയ, നോർത്ത് അൽ ഷർഖിയ തുടങ്ങിയ ഇടങ്ങളിൽ പത്ത് മുതൽ മുപ്പത് മില്ലീമീറ്റർ വരെയുള്ള മഴയ്ക്ക് സാധ്യതയുള്ളതായും ഒമാൻ വ്യക്തമാക്കി.

Read Also: ആർഎസ്എസ് നേതാക്കൾ മാത്രമല്ല അനസിന്റെ ചാരവൃത്തിക്ക് ഇരകളായത് പോലീസുകാരും കോൺഗ്രസ്, സിപിഎം നേതാക്കളും വരെ?

shortlink

Related Articles

Post Your Comments

Related Articles


Back to top button