KeralaLatest NewsNews

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഓണററി ഡോക്ടറേറ്റ് നല്‍കാത്തത് സിപിഎമ്മിന്റെ ജാതീയത: സന്ദീപ് വാര്യര്‍

കൊച്ചി : കേരള സര്‍വകലാശാല രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഓണററി ഡോക്ടറേറ്റ് നല്‍കാത്തതിനെതിരെ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. രാഷ്ട്രപതിക്ക് ഡോക്ടറേറ്റ് നല്‍കാത്തത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ജാതീയത കാരണമാണെന്ന് അദ്ദേഹം ആരോപിക്കുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, എല്ലാ പ്രതികൂലസാഹചര്യങ്ങളോടും പടവെട്ടി ഇന്ത്യയുടെ രാഷ്ട്രപതിയായ വ്യക്തിത്വമാണ്. എന്നാല്‍ ദളിതനായി പോയതിന്റെ പേരിലാണ് കേരള യൂണിവേഴ്സിറ്റി അദ്ദേഹത്തെ അപമാനിക്കുന്നത് എന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ദളിതനായതിന്റെ പേരില്‍ കേരള യൂണിവേഴ്സിറ്റി അപമാനിക്കുന്ന രണ്ടാമത്തെ രാഷ്ട്രപതിയാണ് രാം നാഥ് കോവിന്ദ്. ദളിതനായി പോയതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ടപ്പോള്‍ കെആര്‍ നാരായണന്‍ കേരള യൂണിവേഴ്സിറ്റിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചിരുന്നു. അന്‍പത് വര്‍ഷം കഴിഞ്ഞാണ് അദ്ദേഹം അത് കൈപ്പറ്റിയത്. അന്നത്തെ ദളിത് വിരുദ്ധത ഇപ്പോഴും കേരള യൂണിവേഴ്സിറ്റിയിലുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സിപിഎമ്മിന്റെ ജാതീയമായ വേര്‍തിരിവിനെ കുറിച്ച് അദ്ദേഹം കുറിച്ചത്.

Read Also : ഭാര്യമാർ വാടകയ്ക്ക്: വിവാഹം കഴിഞ്ഞതോ കഴിയാത്തവരോ ആയ സ്ത്രീകളെ പണം വാങ്ങി പുരുഷന്‍മാര്‍ക്ക് വാടകയ്ക്ക് നൽകുന്ന ഗ്രാമം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

‘രാഷ്ട്രപതി രാംനാഥ് കോവിന്ദ് , എല്ലാ പ്രതികൂല സാഹചര്യങ്ങളോടും പടവെട്ടി ഇന്ത്യയുടെ രാഷ്ട്രപതിയായ വ്യക്തിത്വം. നാമെല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കേണ്ടതില്ലെന്ന് കേരള യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് കൂടി തീരുമാനിച്ചത്രെ . ഒരു വിവാദത്തിനു ഒരു കാരണവശാലും ഇടവരുത്താന്‍ പാടില്ലായിരുന്ന കാര്യമാണ് രാഷ്ട്രപതി അപമാനിക്കപ്പെടുന്നതിലേക്ക് എത്തിയിരിക്കുന്നത’് .

‘എന്തുകൊണ്ട് രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കേണ്ടെന്ന് കേരള സര്‍വകലാശാല തീരുമാനിച്ചു എന്നതിനുത്തരം പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ എം കുഞ്ഞാമന്‍ എഴുതിയിട്ടുണ്ട് . അധ്യാപക ഒഴിവിലേക്കുള്ള ഇന്റര്‍വ്യൂവില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ ഒന്നാമത് എത്തിയിട്ടും ജനറല്‍ കാറ്റഗറി പോസ്റ്റ് ആണെന്ന് പറഞ്ഞ് ഒന്നാം റാങ്കുകാരനായ കുഞ്ഞാമന്‍ സാറിനു ദളിതനായിപ്പോയതിന്റെ പേരില്‍ ജോലി നിഷേധിച്ച പാരമ്പര്യം പേറുന്ന യുണിവേഴ്സിറ്റിയാണത്’ .

‘ദളിതനായി പോയതിന്റെ പേരില്‍ കേരള യൂണിവേഴ്സിറ്റി അപമാനിക്കുന്ന രണ്ടാമത്തെ രാഷ്ട്രപതിയാണ് രാം നാഥ് കോവിന്ദ് . ദളിതനായി പോയതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ടപ്പോള്‍ കേരള യൂണിവേഴ്സിറ്റിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച കെആര്‍ നാരായണന്‍ അന്‍പത് വര്‍ഷം കഴിഞ്ഞാണ് അത് കൈപ്പറ്റിയത് എന്നത് മറക്കരുത് . അന്നത്തെ ദളിത് വിരുദ്ധത ഇപ്പോഴും കേരള യൂണിവേഴ്സിറ്റിയിലുണ്ട്’.

‘അന്ന് ദിവാനായിരുന്നെങ്കില്‍ ഇപ്പോള്‍ മാര്‍ക്സിസ്റ് പാര്‍ട്ടിയാണ് ദളിത് വിരുദ്ധതക്ക് നേതൃത്വം നല്‍കുന്നതെന്നു മാത്രം . പല തവണ ബംഗാളിലും ത്രിപുരയിലും കേരളത്തിലുമൊക്കെ അവസരം ലഭിച്ചിട്ടും ഒരു ദളിതനെ പോലും മുഖ്യമന്ത്രിയാക്കാത്ത , പോളിറ്റ് ബ്യൂറോയുടെ ഏഴയലത്തു പോലും ദളിതനെ അടുപ്പിക്കാത്ത സിപിഎം , രാം നാഥ് കോവിന്ദ് എന്ന ദളിത് വിഭാഗത്തില്‍ നിന്നുള്ള രാഷ്ട്രപതിയെ അവഹേളിച്ചതില്‍ എന്ത് അത്ഭുതമാണുള്ളത്’?

‘കഴിഞ്ഞ അറുപത്തഞ്ചു വര്‍ഷത്തെ കേരള ചരിത്രത്തില്‍ സംസ്ഥാനത്തെ ഏതെങ്കിലും ഒരു യൂണിവേഴ്സിറ്റിയില്‍ എത്ര ദളിത് വൈസ് ചാന്‍സലര്‍ ഉണ്ടായിട്ടുണ്ട് ? നമുക്കൊരു കണക്കെടുത്താലോ ? കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ഒരു ദളിത് വൈസ് ചാന്‍സലറെ നിയമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ ഭൂകമ്പം ഓര്‍മയില്ലേ’ ?

‘ഇന്ത്യയുടെ രാഷ്ട്രപതി അവഹേളിക്കപ്പെട്ടതിനു ഒറ്റ കാരണമേ ഉള്ളു. അദ്ദേഹം ദളിതനായിപ്പോയി . സവര്‍ണ ബ്രാഹ്മണിക്കല്‍ പാര്‍ട്ടി എന്ന് പലരും ആക്ഷേപിക്കുന്ന ബിജെപി അധികാരത്തിലെത്തിയപ്പോള്‍ രാഷ്ട്രപതി സ്ഥാനത്തും പ്രധാനമന്ത്രി സ്ഥാനത്തും അവരോധിച്ചത് ഒരു ദളിതനെയും ഒരു പിന്നോക്കക്കാരനെയും . സിപിഎമ്മിന് അഖിലേന്ത്യ സെക്രട്ടറി ആവാന്‍ ആന്ധ്ര ബ്രാഹ്മണന്‍ സീതാറാം യെച്ചൂരി തന്നെ വേണം’ .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button