Latest NewsNewsIndia

‘സത്യം പറയുന്ന ആളല്ല അദ്ദേഹം’: ശരദ് പവാറിന്റെ വാദം തള്ളി ബിജെപി

മുംബൈ : മഹാരാഷ്ട്രയില്‍ എന്‍.സി.പിയുമായി സഖ്യമുണ്ടാക്കുന്നതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ക്ഷണിച്ചുവെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന്റെ വാദത്തെ പരോക്ഷമായി തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ. സഖ്യത്തിന് മോദി താൽപര്യം അറിയിച്ചിട്ടും നിരസിക്കുകയായിരുന്നു എന്നാണ് പവാർ പറഞ്ഞിരുന്നത്. എന്നാൽ, പവാർ സത്യംആളല്ലെന്നും അർധസത്യങ്ങൾ മാത്രമേ സാധാരണ പറയാറുള്ളൂ എന്നും ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.

‘സത്യം പറയുന്ന ആളായല്ല പവാർ അറിയപ്പെടുന്നത്. അർധസത്യങ്ങളേ അദ്ദേഹം സാധാരണ പറയാറുള്ളൂ. സഖ്യചർച്ച നടന്നിരുന്നെങ്കിൽ അക്കാര്യം ‘വെളിപ്പെടുത്താൻ’ അദ്ദേഹം ഇത്രയും കാലം കാത്തിരുന്നത് എന്തിനാണ്?’ – ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ ചോദിച്ചു.

Read Also :  കൊഴിഞ്ഞു വീഴുന്ന ഇലകൾക്കും, മടങ്ങിപ്പോകുന്ന വസന്തത്തിനും നൊമ്പരങ്ങൾ ഏറെയാണ്: ബിനീഷ് കോടിയേരി

അതേസമയം, പവാർ പറഞ്ഞത് സത്യമാകാനേ സാധ്യതയുള്ളൂവെന്നും 2019-ൽ എങ്ങനെയെങ്കിലും തങ്ങളുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കണമെന്നത് മാത്രമായിരുന്നു ബിജെപിയുടെ ലക്ഷ്യമെന്നും ശിവസേന നേതാവായ സഞ്ജയ് റാവുത്ത് പ്രതികരിച്ചു. ശരദ് പവാറിന്റെ സഹോദരപുത്രനായ അജിത് പവാറിനെ കൂട്ടുപിടിച്ച് പുലർച്ചെ രാജ്ഭവനിലെത്തി സത്യപ്രതിജ്ഞ ചെയ്തയാളാണ് ബിജെപി നേതാവായ ദേവേന്ദ്ര ഫഡ്നാവിസ് എന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. ഒട്ടേറെ ശിവസേന നേതാക്കൾക്കായി അന്ന് ബിജെപി വലവീശിയിരുന്നെന്നും റാവുത്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button