Latest NewsNewsBeauty & StyleLife StyleHealth & Fitness

മുഖത്തെ കറുത്ത പാടുകൾ മാറാൻ ചില പൊടിക്കൈകൾ

മുഖത്തെ കറുത്തപാടുകള്‍ പലരെയും അലട്ടുന്ന പ്രശ്നമാണ്. മുഖക്കുരു (acne) മാറിയാലും മുഖക്കുരുവിന്‍റെ പാടുകള്‍ മാറാനാണ് സമയമെടുക്കുന്നത്. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്താല്‍ കറുത്തപാട് അധികമാവുകയും ചെയ്യും. ഇത്തരം കറുത്തപാടുകള്‍ അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും കറ്റാർവാഴ സഹായിക്കും. കറ്റാർവാഴ ജെല്‍ മുഖക്കുരുവിലും അതിന്റെ പാടുകളിലുമെല്ലാം പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം.

ഒരു ടീസ്പൂണ്‍ തേന്‍, നാരാങ്ങാനീര്, പൊടിച്ച ജാതിക്ക, പൊടിച്ച കറുവപ്പട്ട എന്നിവ പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം പാടുകള്‍ ഉളള ഭാഗത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് മുഖക്കുരുവിന്‍റെ കറുത്ത പാടുകള്‍ മാറാന്‍ സഹായിക്കും.

Read Also  :  ഗുരുവായൂരിൽ നിരോധിച്ച നോട്ടുകള്‍: എന്ത് ചെയ്യണം എന്നറിയാതെ ദേവസ്വം

രണ്ട് ടീസ്പൂൺ റോസ് വാട്ടറും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തിടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.

അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂണ്‍ കടലമാവ്, അര ടീസ്പൂണ്‍ പാല്‍ എന്നിവ നന്നായി മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ കഴുകാം. പതിവായി ഇത് ചെയ്യുന്നത് മുഖക്കുരുവിന്‍റെ പാടുകള്‍ മാറാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments


Back to top button