COVID 19KeralaLatest NewsNewsIndia

വൈറസുകളെ നശിപ്പിക്കാൻ ഇനി ‘കൊറോണ മിഠായി’: പുതിയ കണ്ടുപിടുത്തവുമായി ഡോ. കെ.എം ചെറിയാൻ

കോവിഡിനെ കീഴടക്കാന്‍ മിഠായി രൂപത്തിലുള്ള പ്രതിരോധമരുന്ന് അണിയറയില്‍ ഒരുങ്ങുന്നു. ഇന്ത്യയില്‍ ആദ്യമായി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ പത്മശ്രീ ഡോക്ടര്‍ കെ.എം. ചെറിയാനാണു പുതിയ കണ്ടുപിടിത്തതിനു പിന്നിൽ. കോവിഡിനെ ചെറുത്തുതോൽപ്പിക്കുന്നതിനുള്ള മിഠായി തന്റെ ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിൽ വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. മിഠായുടെ അതേ ചേരുവയില്‍ നേസല്‍ സ്പ്രെയും മൗത്ത് വാഷും ഒരുങ്ങുന്നുണ്ട്.

രീരത്തില്‍ പ്രവേശിക്കുന്ന വൈറസുകളെ കൊല്ലാന്‍ വെറുമൊരു മിഠായിക്കു കഴിഞ്ഞാൽ അത് നല്ലതല്ലേ എന്നാണു വിദഗ്ധർ ചോദിക്കുന്നത്. വെളിച്ചെണ്ണയുടെയും ആവണക്കെണ്ണയുടെയും പ്രത്യേക മിശ്രിതമാണു മിഠായിയുടെ അടിസ്ഥാനം. വൈറസിന്റെ കൊഴുപ്പടങ്ങിയ പുറംതൊലി വെളിച്ചെണ്ണയുടെയും ആവണക്കെണ്ണയുടെയും മിശ്രിതത്തില്‍ അലിഞ്ഞുചേരും. ഇതോടെ വൈറസ് ചാവും. വായിലൂടെയും മൂക്കിലൂടെയും തൊണ്ടയിലെത്തുന്ന വൈറസിനെ കോറോണ ഗാര്‍ഡെന്ന മിഠായി കഴിക്കുന്നതു വഴി നശിപ്പിക്കപ്പെടുമെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button