Latest NewsIndiaNews

അനന്തനാഗിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് പുല്‍വാമ ആക്രമണത്തിലെ അവശേഷിച്ച ഭീകരന്‍ : സ്ഥിരീകരണവുമായി സൈന്യം

അനന്തനാഗ്: പുതുവത്സര തലേന്ന് കൊല്ലപ്പെട്ടത് പുല്‍വാമ ആക്രമണത്തിലെ അവശേഷിച്ച ഭീകരനെന്ന് സൈന്യം സ്ഥിരീകരിച്ചു. അനന്തനാഗിലാണ് വെള്ളിയാഴ്ച ഏറ്റുമുട്ടല്‍ നടന്നത്. 2019 പുല്‍വാമ സ്ഫോടനം നടത്തിയവരില്‍ ഉള്‍പ്പെട്ട സമീര്‍ ദാറെന്ന ഭീകരനേതാവിനെയാണ് വധിച്ചത്. കൊല്ലപ്പെട്ടയാള്‍ ദാറാണെന്ന കാര്യം സ്ഥിരീകരിച്ചതായി കശ്മീര്‍ പോലീസ് മേധാവി വിജയ് കുമാര്‍ പറഞ്ഞു.

Read Also : പോലീസിനെക്കൊണ്ട് കഴിയില്ലെങ്കിൽ ഞങ്ങളേറ്റു, പക്ഷെ പ്രതികൾക്ക് കേടുപാടുകൾ കാണും: എം ടി രമേശ്‌

ജയ്ഷെ മുഹമ്മദ് ഭീകരര്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസം സൈന്യം ഏറ്റുമുട്ടല്‍ നടത്തിയത്. കൊല്ലപ്പെട്ടവരില്‍ ഒരാളുടെ ചിത്രം പരിശോധിച്ചപ്പോഴാണ് സമീര്‍ ദാറാണെന്ന് സ്ഥിരീകരിച്ചത്. പുല്‍വാമയിലെ ലാത്പോറ മേഖലയിലാണ് 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ വാഹനവ്യൂഹത്തെ കാര്‍ബോംബ് സ്ഫോടനത്തിലൂടെ തകര്‍ത്തത്. ചാവേറായിരുന്ന ആദില്‍ അഹമ്മദ് ദാറാണ് കൃത്യം നടത്തിയത്. സമീര്‍ ദാറിന്റെ മൃതശരീരമാണെന്ന് ഉറപ്പിക്കാനായി ഡി.എന്‍.എ പരിശോധനകൂടി നടത്തുമെന്നും വിജയ്കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് അനന്തനാഗില്‍ മൂന്ന് ഭീകരരെ ഏറ്റുമുട്ടലിനൊടുവില്‍ സൈന്യം വധിച്ചത്. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ ജമ്മുകശ്മീര്‍ നിവാസികളാണെന്ന് സ്ഥിരീകരിച്ചിരുന്നു. മൂന്നാമന്‍ പാക് ഭീകരനാണ്. സമീര്‍ദാറാണ് യുവാക്കള്‍ക്ക് ബോംബ് ഉണ്ടാക്കാന്‍ പരിശീലനം നല്‍കുന്നതെന്നും നാട്ടില്‍ വിവിധ ആക്രമണങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നതെന്നും ചിനാര്‍ കോര്‍ മേധാവി ഡി.പി. പാണ്ഡേയും വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button