KeralaLatest News

അനുപമയുടെയും അജിത്തിന്റെയും വിവാഹം: മാതൃകാപരം, കുഞ്ഞിന് മാതാപിതാക്കളുടെ വിവാഹം കൂടാൻ പറ്റിയല്ലോ എന്ന് സോഷ്യൽ മീഡിയ

അനുപമയുടെ പരാതി ലഭിച്ച് ആറു മാസത്തിനു ശേഷമാണ് പൊലീസ് അനുപമയുടെ ബന്ധുക്കള്‍ക്കെതിരെ കേസെടുത്തത്.

തിരുവനന്തപുരം: വിവാദമായ ദത്തെടുക്കൽ സംഭവത്തിലെ വാദിഭാഗത്തുള്ള അനുപമയ്ക്കും കുഞ്ഞിന്റെ പിതാവ് അജിത്തിനും നിയമപരമായി വിവാഹം നടന്നത് കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. മുട്ടട സബ്ബ് രജിസ്ട്രാർ ഓഫീസില്‍ ഔദ്യോഗികമായി വിവാഹം രജിസ്റ്റർ ചെയ്തു. കുഞ്ഞ് എയ്ഡനോടൊപ്പമാണ് ഇരുവരും രജിസ്ട്രാർ ഓഫീസില്‍ എത്തിയത്. അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. എന്നാൽ ഇവരുടെ വിവാഹ വാർത്തയുടെ താഴെ നിരവധി കമന്റുകളാണ് എത്തിയത്. കൂടുതലും ട്രോളുകളായിരുന്നു.

‘ഈ വിവാഹത്തിലും കേരളം ലജ്ജിക്കണോ?’ എന്നാണ് ചില കമന്റുകൾ. മറ്റു ചിലത് ‘ആ കുഞ്ഞിന് എന്തൊക്കെ ഭാഗ്യങ്ങളാണ്, അച്ഛന്റെയും അമ്മയുടെയും വിവാഹത്തിൽ പങ്കെടുക്കാനുള്ള ഭാഗ്യം ഉണ്ടായല്ലോ’ എന്നും ആണ്. ഇത് കേരളത്തിലെ യുവാക്കൾക്കൊരു മാതൃകയാക്കണം എന്നും ചിലർ പരിഹസിക്കുന്നുണ്ട്. സിപിഐഎം പേരൂര്‍ക്കട ഏരിയ കമ്മിറ്റി അംഗം പിഎസ് ജയചന്ദ്രന്റെ മകളാണ് അനുപമ എസ് ചന്ദ്രന്‍.

അജിത്തുമായി അനുപമ പ്രണയത്തിലായിരുന്നു. അജിത്ത് വിവാഹിതനും ദളിതിൽ നിന്ന് മതം മാറിയ ക്രിസ്ത്യനും ആയതിനാല്‍ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ക്കുകയായിരുന്നു. ഇതിനിടയില്‍ അനുപമ ഗര്‍ഭിണിയായ അനുപമ 2020 ഒക്ടോബര്‍ 19 ന് ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി. എന്നാൽ ഈ കുഞ്ഞിനെ അനുപമയുടെ മാതാപിതാക്കൾ ദത്ത് നൽകിയെന്നാണ് അനുപമയുടെ ആരോപണം. അനുപമയുടെ പരാതി ലഭിച്ച് ആറു മാസത്തിനു ശേഷമാണ് പൊലീസ് അനുപമയുടെ ബന്ധുക്കള്‍ക്കെതിരെ കേസെടുത്തത്.

അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ, സഹോദരി, സഹോദരി ഭര്‍ത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കള്‍ എന്നിവര്‍ക്കെതിരെയായിരുന്നു കേസെടുത്തത്. തുടർന്ന് സിപിഐഎം നേതൃത്വത്തിനും ശിശുക്ഷേമ സമിതിക്കും ഉള്‍പ്പടെ എതിരെ കടുത്ത ആരോപണങ്ങളുമായാണ് അനുപമ രംഗത്തെത്തിയത്. കുഞ്ഞിനെ താനറിയാതെ ദത്ത് നല്‍കിയ സംഭവത്തില്‍ ഉന്നതരുടെ ഇടപെടലുണ്ടെന്ന് അനുപമ ആരോപിച്ചു.

സെക്രട്ടറിയേറ്റിന് മുന്നിലും ശിശുക്ഷേമ സമിതിക്ക് മുന്നിലും സമരം നടത്തിയ അനുപമയ്ക്ക് നവംബർ പകുതിയോടെ കുഞ്ഞിനെ തിരികെ ലഭിക്കാനുള്ള സാഹചര്യമുണ്ടായത്. നഷ്ടപ്പെട്ട കുഞ്ഞിനുവേണ്ടി ഒരു വർഷത്തിലധികം നീണ്ട നിയമപോരാട്ടം നടത്തിയ അനുപമയ്ക്ക് ഈ വർഷം നവംബർ 24 നാണ് കോടതി ഇടപെടലില്‍ കുഞ്ഞിനെ തിരികെ ലഭിച്ചത്. ആന്ധ്രാ ദമ്പതികള്‍ ദത്തെടുത്ത കുഞ്ഞിനെ കോടതി ഇടപെട്ട് ദത്ത് റദ്ദാക്കി നാട്ടിലെത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button