Latest NewsNewsIndia

ലക്ഷദ്വീപുകാർക്ക് കേന്ദ്രത്തിന്റെ പുതുവത്സര സമ്മാനം: ദ്വീപിൽ രണ്ട് ആർട്സ് ആൻഡ് സയൻസ് കോളേജുകൾ ഉദ്‌ഘാടനം ചെയ്തു

കവരത്തി: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാരിന്റെ പുതുവത്സര സമ്മാനമായി രണ്ട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കടമത്ത് ദ്വീപിലും ആന്ത്രോത്ത് ദ്വീപിലുമായാണ് കോളജുകള്‍ ആരംഭിച്ചത്. ദ്വീപിലെ പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാനും മികച്ച ഉദ്യോഗങ്ങള്‍ സ്വന്തമാക്കാനും പുതിയ കലാലയങ്ങള്‍ വഴി തുറക്കുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

കുട്ടികളുടെ നൈപുണ്യം വികസിപ്പിക്കുന്നതിന് സഹായിക്കുന്ന കൂടുതല്‍ ഹ്രസ്വകാല കോഴ്‌സുകള്‍ തുടങ്ങാന്‍ അദ്ദേഹം, കോളജുകള്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന പോണ്ടിച്ചേരി സര്‍വ്വകലാശാലയോട് നിര്‍ദേശിച്ചു. ഇത്തരം കോഴ്‌സുകള്‍ കുട്ടികളുടെ തൊഴില്‍ ലഭ്യത വര്‍ധിപ്പിക്കുമെന്നും സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഉപരാഷ്ട്രപതി പറഞ്ഞു.

സമാജ്‍വാദി പാർട്ടി അധികാരത്തിലെത്തിയാൽ ഏവർക്കും സൗജന്യവൈദ്യുതി: യുപിയില്‍ വാഗ്ദാനവുമായി അഖിലേഷ് യാദവ്

ഇക്കോ ടൂറിസം, മത്സ്യബന്ധനം എന്നിവയ്ക്ക് ലക്ഷദ്വീപില്‍ സാധ്യതകളുണ്ടെന്നും കോളജുകളിലെ അക്വാകള്‍ച്ചര്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി കോഴ്‌സുകള്‍ പഠിക്കാക്കണമെന്നും അദ്ദേഹം കുട്ടികളോട് നിര്‍ദേശിച്ചു. ദ്വീപ് അഡ്മിനിസ് ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍, എംപി മുഹമ്മദ് ഫൈസല്‍, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ തുടങ്ങിയവര്‍ ചടങ്ങിൽ സന്നിഹിതരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button