Latest NewsUAENewsInternationalGulf

വെള്ളപ്പൊക്കത്തിൽ കാർ ഒഴുകിപ്പോയി വാദിയിലേക്ക് പതിച്ചു: യാത്രക്കാരെ രക്ഷപ്പെടുത്തി പോലീസ്

ഷാർജ: വെള്ളിപ്പൊക്കത്തിൽ കാർ ഒഴുകിപോയി വാദിയിലേക്ക് പതിച്ചു. ഷാർജയിലാണ് സംഭവം. കാറിലുണ്ടായിരുന്ന മൂന്ന് പേരെ ഷാർജ പോലീസ് രക്ഷപ്പെടുത്തി. ഖോർ ഫക്കൻ സ്റ്റേഷനിൽ നിന്നുള്ള പോലീസാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. കാറിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഷാർജ പോലീസ് പറഞ്ഞു.

Read Also: സ്വന്തം ചേച്ചിയെ പോലെ കണ്ട സ്ത്രീയുടെ ഭർത്താവിനെ അല്ലേ നീ തട്ടിയെടുത്തത്?: അന്നപൂർണിയോട് ലക്ഷ്മി രാമകൃഷ്ണൻ

രണ്ടു ദിവസങ്ങളായി യുഎഇയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. വാദികൾ പോലുള്ള വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. യുഎഇയിൽ ഈ ആഴ്ച കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ നൽകുന്ന അറിയിപ്പ്.

Read Also: താമസം മറ്റൊരു സ്ത്രീയുടെ ഭർത്താവിനൊപ്പം, ശക്തി ലഭിച്ചത് അയാളുടെ ശരീരത്തിൽ നിന്ന്: അന്നപൂർണി എന്ന ആൾദൈവത്തിന്റെ കഥ

shortlink

Related Articles

Post Your Comments

Related Articles


Back to top button