KottayamKeralaNattuvarthaLatest NewsNews

5000 പായ്ക്കറ്റ് നിരോധിത പുകയില ഉത്‌പന്നങ്ങള്‍ പിടികൂടി : ഒരാൾക്കെതിരെ കേസ്

ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചങ്ങനാശ്ശേരി പൊലീസും ചേര്‍ന്നാണ് പിടികൂടിയത്

ചങ്ങനാശ്ശേരി : നഗരത്തില്‍ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന 5000 പായ്ക്കറ്റ് പുകയില ഉത്‌പന്നങ്ങള്‍ പിടികൂടി. ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചങ്ങനാശ്ശേരി പൊലീസും ചേര്‍ന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പുഴവാത് മധുരവീട് റഫീഖി (40)നെതിരെ കേസെടുത്തു.

ചൊവ്വാഴ്ച വൈകീട്ടായിരുന്നു പരിശോധന. ഇയള്‍ അഞ്ചുമാസമായി വീട് വാടകയ്ക്ക് എടുത്ത് നിരോധിത പുകയില ഉത്‌പന്നങ്ങള്‍ വില്പന നടത്തിവരുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Read Also : ‘ഞാൻ ജീവനോടെ എത്തിയെന്ന് മുഖ്യമന്ത്രിയെ അറിയിക്ക്’: റോഡിൽ കുടുങ്ങിയത് 20 മിനിറ്റ്, രോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

സ്‌കൂള്‍,കോളജ് വിദ്യാര്‍ഥികള്‍ക്കായിരുന്നു വില്‍പ്പന നടത്തിയിരുന്നത്. ചങ്ങനാശ്ശേരി പോലീസ് ഇന്‍സ്പെക്ടര്‍ കെ.ആര്‍.പ്രശാന്ത് കുമാര്‍, എസ്‌.ഐ. ശ്രീകുമാര്‍, വനിതാ എസ്‌.ഐ. സുപ്രഭ, എ.എസ്‌.ഐ. സിജു കെ.സൈമണ്‍, ശ്രീജിത്ത് ബി.പിള്ള, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ്‌.ഐ. സജീവ് ചന്ദ്രന്‍, പി.എം.ഷിബു, കെ.ആര്‍.അജയകുമാര്‍ എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button