KannurKeralaNattuvarthaLatest NewsNews

ടൂ​റി​സ്റ്റ് ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് അപകടം : ആ​റുപേ​ർ​ക്ക് പ​രി​ക്കേറ്റു

ഇ​രി​ട്ടി -ഉ​ളി​ക്ക​ൽ റോ​ഡി​ൽ നെ​ല്ലി​ക്കാംപൊ​യി​ലി​ൽ ഇ​ന്ന​ലെ ഉ​ച്ചക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു സംഭവം

ഇ​രി​ട്ടി : ടൂ​റി​സ്റ്റ് ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ആ​റുപേ​ർ​ക്ക് പ​രി​ക്ക്. ഇ​രി​ട്ടി -ഉ​ളി​ക്ക​ൽ റോ​ഡി​ൽ നെ​ല്ലി​ക്കാംപൊ​യി​ലി​ൽ ഇ​ന്ന​ലെ ഉ​ച്ചക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു സംഭവം.

ചെ​മ്പേ​രി സ്വ​ദേ​ശി​ക​ളാ​യ രാ​കേ​ഷ്, അ​നി​ല്‍​കു​മാ​ര്‍, സു​ഭാ​ഷ്, ബോ​ബി, മ​നോ​ജ്, നെ​ല്ലി​ക്കാം പൊ​യി​ല്‍ സ്വ​ദേ​ശി ജോ​ര്‍​ജ് എ​ന്നി​വ​ര്‍​ക്കാ​ണ് അപകടത്തിൽ പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വൽ ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലാണ്.

Read Also : പ്രധാനമന്ത്രിയെ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം ശക്തം: ഗത്യന്തരമില്ലാതെ മോദി സിന്ദാബാദ് വിളിച്ച് പഞ്ചാബ് ഉപമുഖ്യമന്ത്രി

ഉ​ളി​ക്ക​ലി​ൽ നി​ന്ന് ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ജീ​പ്പും ഇ​രി​ട്ടി​യി​ൽ നി​ന്ന് ഉ​ളി​ക്ക​ൽ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സു​മാ​ണ് കൂട്ടിയിടിച്ച് അപകടത്തിൽ പെട്ടത്. ഇ​തേ​തു​ട​ർ​ന്ന് അ​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​യി. തുടർന്ന് ഉ​ളി​ക്ക​ൽ പൊലീ​സ് എ​ത്തി​യാ​ണ് ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ച്ച​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button