NewsInternational

പഞ്ചശീര്‍ കേന്ദ്രീകരിച്ച് താലിബാനെതിരെ യുദ്ധ കാഹളം മുഴക്കി അഹമ്മദ് മസൂദീന്റെ സഖ്യം വീണ്ടും

ടെഹ്റാന്‍: താലിബാനെതിരെ അഹമ്മദ് മസൂദീന്റെ സഖ്യം വീണ്ടും തയ്യാറെടുക്കുന്നതായി സൂചന. പഞ്ചശീര്‍ കേന്ദ്രീകരിച്ചാണ് അഫ്ഗാന്‍ നാഷണല്‍ റസിസ്റ്റന്റ് സംഘം വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുന്നത്. അഷ്റഫ് ഗനിയില്‍ നിന്നും കാബൂള്‍ പിടിച്ച താലിബാന്‍ കടുത്ത സാമ്പത്തിക പരാധീനതയിലാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടയിലാണ് താലിബാനെതിരെ പഞ്ചശീറിലെ പടനീക്കം.

പന്ത്രണ്ട് മുതൽ 15 വയസു വരെയുള്ള കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് നൽകും: തീരുമാനം അംഗീകരിച്ച് ഖത്തർ

ഇതിനിടെ അന്താരാഷ്ട്ര സമ്മര്‍ദ്ദം നിലനില്‍ക്കുന്നതിനിടെ സഹായവുമായി താലിബാന്‍ ഇറാനെ സമീപിച്ചു. ഇറാനില്‍ വെച്ച് അഹമ്മദ് മസൂദുമായി കൂടിക്കാഴ്ചയ്ക്ക് താലിബാന്‍ ശ്രമമെന്നാണ് വിവരം. അഫ്ഗാന്‍ നാഷണല്‍ റസിസ്റ്റന്റ് നേതാക്കളും ഇറാനില്‍ തന്ത്രപരമായ സന്ദര്‍ശനം നടത്തിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇറാനില്‍ വെച്ച് അഹമ്മദ് മസൂഖും സംഘവുമായി കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന് താലിബാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മാത്വാഖി വ്യക്തമാക്കി.

ഇറാന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് താലിബാന്‍ മന്ത്രി ടെഹ്റാനിലെത്തിയതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. താലിബാനെതിരെ പോരാടുന്ന വടക്കന്‍ സഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദുമായും മറ്റൊരു നേതാവ് ഇസ്മയില്‍ ഖാനുമായും കൂടിക്കാഴ്ച നടത്തിയെന്നുമാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ വെളിപ്പെടുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button