Latest NewsKeralaNews

എസ്‌എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ പുതിയ അവകാശവാദവുമായി കെഎസ്‌യു

'സാങ്കേതിക സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ കെഎസ്‌യു സര്‍വ്വാധിപത്യം'

തിരുവനന്തപുരം: ഇടുക്കി പൈനാവ് എഞ്ചിനിയറിങ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ടതിന് പിന്നാലെ പുതിയ അവകാശ വാദവുമായി കെഎസ്‌യു. സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ക്ക് മുന്നേറ്റമെന്നാണ് കെഎസ്‌യു പറയുന്നത്.

വയനാട് എഞ്ചിനിറയങ് കോളജ്, പാലക്കാട്, മുട്ടം, കോഴിക്കോട് എഞ്ചിനീയറിങ് കോളജുകള്‍, തിരുവനന്തപുരം സിഇറ്റി കോളജുകളില്‍ തങ്ങള്‍ ജയിച്ചതായി കെഎസ്‌യു ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അവകാശപ്പെട്ടു. ‘സാങ്കേതിക സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ കെഎസ്‌യു സര്‍വ്വാധിപത്യം’എന്ന കുറിപ്പോടെയാണ് വിവരം പങ്കുവച്ചിരിക്കുന്നത്.

read also: ക്യാമ്പസുകള്‍ കൊലക്കളമാക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് ഐഎന്‍എല്‍ ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍

അതേസമയം, ധീരജിനെ കുത്തിയതായി കരുതുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ നിഖില്‍ പൈലി പോലീസ് പിടിയിലായി. ബസില്‍ യാത്ര ചെയ്യവെയാണ് നിഖിലിനെ പൊലീസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button