Latest NewsNewsInternationalKuwaitGulf

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: 53 കിലോ ഹാഷിഷ് ഓയിലുമായി പ്രവാസി അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. സമുദ്രമാർഗം കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 53 കിലോഗ്രാം ഹാഷിഷും 5,000 കാപ്റ്റഗൺ ഗുളികകളും പിടികൂടി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഡ്രഗ്സ് കൺട്രോൾ ഫോർ സ്മഗ്ലിങ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. സംഭവത്തിൽ ഒരു പ്രവാസിയെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് ഡ്രഗ്‌സ് കൺട്രോൾ ഫോർ സ്മഗ്ലിങ് അധികൃതർ അറസ്റ്റ് ചെയ്തു. ഏഷ്യക്കാരനായ സ്വദേശിയെയാണ് അറസ്റ്റ് ചെയ്തത്.

Read Also: കേരളത്തിലെ തീരദേശ മേഖലകളില്‍ വര്‍ഗീയ ശക്തികള്‍ ആധിപത്യം സ്ഥാപിക്കുന്നു : സിപിഎമ്മിന് പാര്‍ട്ടി നേതാവിന്റെ മുന്നറിയിപ്പ്

കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്തുന്നെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ പരിശോധന നടത്തിയത്. കോസ്റ്റ് ഗാർഡുമായി ചേർന്ന് പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് അനുമതി നേടിയ ശേഷമാണ് ലഹരിമരുന്ന് പിടിച്ചെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും. രണ്ട് ബാഗുകളിലായി 53 കിലോഗ്രാം ഹാഷിഷും കാപ്റ്റഗൺ ഗുളികകളുമാണ് പിടിച്ചെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: നടി ആക്രമിക്കപ്പെട്ട വിഷയം അഞ്ചു വർഷത്തിന് ശേഷമാണ് പലരും അറിഞ്ഞത് എന്ന് തോന്നുന്നു: സന്തോഷ് പണ്ഡിറ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button