KeralaLatest NewsNews

ഞാനും ആര്‍എസ്എസ് വിമര്‍ശകയാണ് എന്നെയും അറസ്റ്റ് ചെയ്യൂ : നജ്ദ റൈഹാന്‍

ആര്‍എസ്എസിനെ വിമര്‍ശിച്ച് പോസ്റ്റിട്ടവര്‍ക്കെതിരെ പൊലീസ് കേസെടുത്ത നടപടിയില്‍ രൂക്ഷമായി പ്രതികരിച്ച് നജ്ദ

കോഴിക്കോട് : ആര്‍എസ്എസിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട തൊണ്ണൂറോളം പേര്‍ക്കെതിരെ കേരള പൊലീസ് പരാതികളൊന്നുമില്ലാതെ കേസെടുത്തത് സര്‍ക്കാറിന്റെ ഹിന്ദുത്വ വിധേയത്വം പ്രകടമാക്കുന്നതാണെന്ന് ആരോപണവുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ്.

Read Also : കോടിയേരി ന്യൂനപക്ഷ മതം സ്വീകരിച്ചേക്കും: സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പലരും ‘മാമ്മോദീസ’ മുങ്ങാൻ സാധ്യത: പിസി തോമസ്

‘മുസ്ലിം സമുദായത്തിനെതിരെ വംശീയ ഉന്മൂലനം ലക്ഷ്യം വച്ചുള്ള നിരവധി ആഹ്വാനങ്ങള്‍ പൊതു ഇടങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും വ്യാപകമായി ഉണ്ടാകുമ്പോള്‍ പരാതി ലഭിച്ചിട്ടും കേസെടുക്കാത്ത പൊലീസാണ് ഇതിനെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ അമിതാവേശം കാണിക്കുന്നത്’ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാന്‍ കുറ്റപ്പെടുത്തി.

‘ബുള്ളി ബായ് എന്നപേരില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികളെ സോഷ്യല്‍മീഡിയയില്‍ വില്‍പനയ്ക്കുവച്ചതുമായി ബന്ധപ്പെട്ട പരാതി പൊലീസ് കമ്മിഷണര്‍ക്കും വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്കും മുഖ്യമന്ത്രിക്കുതന്നെയും നേരിട്ട് നല്‍കി നാളുകള്‍ കഴിഞ്ഞിട്ടും കേസെടുത്തില്ല. ഇതു തുറന്നുകാണിച്ചവര്‍ക്കെതിരെ കേസെടുക്കുകയും അവരുടെ മൊബൈല്‍ഫോണ്‍ പിടിച്ചുവയ്ക്കുകയും ചെയ്തിരിക്കുന്നു. കരുതല്‍ തടങ്കലിന്റെ പേരിലും പ്രതികരണങ്ങളുടെ പേരിലുമുള്ള പൊലീസ് വേട്ട കേവലമായ അമിതാധികാര പ്രയോഗം എന്നതിലുപരി മുസ്ലിം വിഷയങ്ങളിലുള്ള ഇടപെടലുകളെ ഭയപ്പെടുത്തി ഇല്ലാതാക്കാനുള്ള ശ്രമമാണ്’ , നജ്ദ ആരോപിച്ചു.

‘പൗരത്വ സമരകാലത്ത് കടകളടച്ച് പ്രതികരിച്ചവരെയും പൊലീസ് സമാനമായ രീതിയില്‍ വേട്ടയാടിയത് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ഇത്തരം ശ്രമങ്ങളെ എന്തു വിലകൊടുത്തും പ്രതിരോധിക്കാന്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നല്‍കും’, നജ്ദ അറിയിച്ചു.

‘ആര്‍എസ്എസ് വംശീയ ഉന്മൂലനം ലക്ഷ്യംവയ്ക്കുന്ന പ്രസ്ഥാനമാണ്. അതിനെതിരെ വ്യത്യസ്ത ആവിഷ്‌കാരങ്ങള്‍ കൊണ്ടും ഇടപെടലുകളിലൂടെയും പ്രതിരോധിക്കുക തന്നെ ചെയ്യും. പിണറായിയുടെ ഹിന്ദുത്വ പൊലീസിനെതിരെ പ്രതിഷേധങ്ങള്‍ തീര്‍ക്കുക തന്നെ ചെയ്യും.
ഇതൊരു ആര്‍എസ്എസ് വിരുദ്ധവും അതേസമയം കേരള പൊലീസിന്റെ ആര്‍എസ്എസ് ദാസ്യം ഉന്നയിക്കുകയും ചെയ്യുന്ന പോസ്റ്റാണ്. കേസെടുക്കാം’ ,നജ്ദ റൈഹാന്‍ വ്യക്തമാക്കി.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button