News

ഗ്യാസ് ട്രബിള്‍ അകറ്റാന്‍ ഇതാ ചില പൊടിക്കൈകള്‍

ദൈനംദിന ജീവിതത്തിലെ ഉദര പ്രശ്‌നങ്ങളില്‍ ഏറ്റവും സാധാരണമാണ് ഗ്യാസ് ട്രബിള്‍

ദൈനംദിന ജീവിതത്തിലെ ഉദര പ്രശ്‌നങ്ങളില്‍ ഏറ്റവും സാധാരണമാണ് ഗ്യാസ് ട്രബിള്‍. വ്യായാമക്കുറവ്, ഒരേയിടത്ത് തന്നെ അനങ്ങാതെയിരുന്ന് ജോലി ചെയ്യുന്നത്, സമയം തെറ്റിയുള്ള ഭക്ഷണം, നാരുകുറഞ്ഞ ആഹാരം, എളുപ്പം ദഹിക്കാത്ത ആഹാരം, വെള്ളം കുറയുന്നത് തുടങ്ങിയ കാരണങ്ങള്‍, കൂടാതെ മാനസിക സംഘര്‍ഷങ്ങളും ഗ്യാസ് ട്രബിളിന് കാരണമായേക്കാം.

വയറില്‍ നിന്ന് മുകളിലോട്ട് ഗ്യാസ് കയറി വരുന്നതായി തോന്നുക, കുറച്ചു ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ വയറു നിറയുന്നതായി തോന്നുക. വയറില്‍ ഗ്യാസ് ഉരുണ്ടു നടക്കുന്നതായി ശബ്ദം കേള്‍ക്കുക, പാര്‍ശ്വങ്ങളിലും മുതുകത്തേക്കും ഇടുപ്പിലേക്കും ഗ്യാസ് കയറി നില്‍ക്കുന്നതായി തോന്നുക ഇവയെല്ലാം ഗ്യാസ് ട്രബിളിന്റെ പല വിധ രൂപങ്ങളാണ്.ഇത്തരം പ്രശ്‌നങ്ങള്‍ അവഗണിച്ചാല്‍ പല ഗുരുതരാവസ്ഥകളും ഉണ്ടായേക്കാം..
താല്‍ക്കാലികമായുണ്ടാകുന്ന ഗ്യാസ് ട്രബിളിന് വീട്ടിലെ ചില പല വ്യഞ്ജനങ്ങളും തൊടിയില്‍ നിന്നും പറിച്ചെടുക്കുന്ന ലളിതമായ ഔഷധ സസ്യങ്ങളും ധാരാളമാണ്. ഗ്യാസിനെ അകറ്റാന്‍ ഇതാ ചില പൊടിക്കൈകള്‍:-

ജീരകം വറുത്ത് അതിലേക്ക് അര ഗ്ലാസ് വെള്ളം ഒഴിച്ചു തിളപ്പിച്ച് കുടിക്കുന്നത് ഗ്യാസിനെ ചെറുക്കാന്‍ ഉത്തമമാണ്. പാലില്‍ വെളുത്തുള്ളി ചതച്ചിട്ട് തിളപ്പിച്ച് കുടിക്കുന്നതും ഗ്യാസിന് വളരെ നല്ലതാണ്. ഉറുമാമ്പഴത്തിന്റെ തോട് ഉണക്കിപ്പൊടിച്ചെടുത്ത് അല്‍പ്പാല്‍പ്പമായി അലിയിച്ചിറക്കണം.

Read Also : തന്റെ കഴിവില്ലായ്മ ആരോഗ്യമന്ത്രി ഇതിനകം തെളിയിച്ചു കഴിഞ്ഞു, സർക്കാർ ഇപ്പോഴും ആലോചനയിൽ: രമേശ് ചെന്നിത്തല

കടുക്കാത്തോട് ഉണക്കിപ്പൊടിച്ചെടുത്ത് അല്‍പ്പാല്‍പ്പമായി അലിയിച്ചിറക്കുക. അയമോദകം വറുത്ത് വെള്ളം തിളപ്പിച്ചു കുടിക്കുന്നതും ഗ്യാസിന് വളരെ നല്ലതാണ്. വലിയ രീതിയില്‍ ഗ്യാസ് ട്രബിള്‍ ഉണ്ടായാല്‍ ഡോക്ടറെ സമീപിക്കുന്നതാണ് ഉത്തമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button