KeralaCinemaMollywoodLatest NewsNewsEntertainment

‘വാരിയംകുന്നൻ വർന്ന്ണ്ട്ച്ചാൽ നരി വര്ണൂന്നാ’: കുഞ്ഞഹമ്മദ് ഹാജി രക്തസാക്ഷിയായിട്ട് നൂറു വർഷം തികയുന്നുവെന്ന് റമീസ്

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രക്തസാക്ഷിയായിട്ട് ഇന്ന് നൂറു വർഷം തികയുന്നുവെന്ന് തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. ‘കിലാഫത്തല്ലേ, ചന്തപ്പെര കുത്തിമറിച്ചിടാൻ അവര് വന്നില്ലേ.. വാരിയംകുന്നൻ വർന്ന്ണ്ട്ച്ചാൽ നരി വര്ണൂന്നാ’, റമീസ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. തിരക്കഥാകൃത്ത് ഹർഷാദും ഇതേകാര്യം തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. ‘പടച്ചവന്റെ സൃഷ്ടികളെ നാല് ജാതികളാക്കിത്തിരിച്ച് അത് ദൈവം പറഞ്ഞതാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭൂരിപക്ഷം മനുഷ്യരെയും അടിമകളാക്കി ഭരിക്കുന്ന ജന്മിമാർ’ പിന്നീട് കുറച്ചു നാളേക്കെങ്കിലും ബ്രിട്ടീഷ് സാമ്യാജ്യത്വത്തിന് പ്രവേശനം ഇല്ലാതിരുന്ന ഒരു രാജ്യ സ്ഥാപനത്തിന്റെ ഡിക്ലറേഷൻ സമയത്ത് മലബാർ സുൽത്താൻ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നടത്തിയ ഒരു പ്രയോഗമാണിത് എന്നായിരുന്നു ഹർഷാദ് കുറിച്ചത്.

Also Read:പ്രതിരോധ ശക്തി വര്‍ധിപ്പിക്കാൻ കരിക്കിൻ വെള്ളം

അടുത്തിടെ ആയിരുന്നു റമീസ് ‘സുൽത്താൻ വാരിയംകുന്നൻ’ എന്ന പുസ്തകം പ്രകാശനം ചെയ്തത്. പുസ്തകത്തിലൂടെ വാരിയംകുന്നനെന്ന പേരിൽ പുറത്തുവിട്ട ചിത്രത്തിന്റെ ആധികാരികത ചോദ്യം ചെയ്ത് നിരവധി പേർ രംഗത്ത് വരികയും ചെയ്തു. ഇക്കൂട്ടർക്ക് റമീസ് തന്നെ മറുപടിയും നൽകിയിരുന്നു. ചിത്രത്തിന്റെ ആധികാരികത വിവാദമായ സാഹചര്യത്തിൽ പുസ്തകത്തിന്റെ അടുത്ത പതിപ്പിൽ ഫോട്ടോ പ്രസിദ്ധീകരിച്ച ഫ്രഞ്ച് മാഗസിന്റെ മൂന്ന് പേജുകൾ കൂടി ഉൾപ്പെടുത്തുമെന്ന് റമീസ് ഒരു മാധ്യമത്തോട് പറഞ്ഞു. ‘വാരിയംകുന്നൻ’ എന്ന പേരിൽ പുറത്തിറങ്ങുന്ന സിനിമയുടെ പ്രവർത്തനങ്ങൾ സജീവമാണെന്നും അദ്ദേഹം പറഞ്ഞു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മഹാനായ മനുഷ്യനാണെന്ന് റമീസ് മുഹമ്മദ് നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. പത്ത് വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് സുല്‍ത്താന്‍ വാരിയംകുന്നന്‍ എന്ന പുസ്തകം പുസ്തക രൂപത്തിൽ പുറത്തുവന്നതെന്ന് റമീസ് പറയുന്നു. വാരിയംകുന്നന്‍ ശരിക്കും വലിയൊരു സംഭവമാണെന്ന് റമീസ് പറയുന്നു. ഒരു സൂപ്പർ ഹീറോ എന്നൊക്കെ പറയുന്നത് പോലെയാണ് അദ്ദേഹം. വാരിയംകുന്നന്‍ വലിയൊരു സംഭവമാണെന്ന് തോന്നിയപ്പോഴാണ് വലിയ രീതിയിൽ അന്വേഷണം നടത്താൻ തീരുമാനിച്ചതെന്ന് റമീസ് പറയുന്നു. ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്നാണ് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ഫോട്ടോ ലഭിച്ചതെന്നായിരുന്നു റമീസ് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button