PalakkadKeralaNattuvarthaLatest NewsNews

വീ​ട്ടി​ൽ സൂ​ക്ഷി​ച്ച 30 ല​ക്ഷ​ത്തി​ന്‍റെ ല​ഹ​രി വ​സ്തു​ക്ക​ൾ എ​ക്സൈ​സ് പിടികൂടി : ഒരാൾ പിടിയിൽ

നെന്മാ​റ വ​ല​ങ്ങി സ്വ​ദേ​ശി​യും ഒ​രു വ​ർ​ഷ​ക്കാ​ല​മാ​യി മാ​ഞ്ചി​റ​യി​ൽ താ​മ​സ​മാ​ക്കി​യ രാ​ജേ​ന്ദ്രനെ (46) എക്സൈസ് അറസ്റ്റ് ചെയ്തു

ചി​റ്റൂ​ർ: മാ​ഞ്ചി​റ​യി​ൽ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച 30 ല​ക്ഷ​ത്തി​ന്‍റെ ല​ഹ​രി വ​സ്തു​ക്ക​ൾ എ​ക്സൈ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെന്മാ​റ വ​ല​ങ്ങി സ്വ​ദേ​ശി​യും ഒ​രു വ​ർ​ഷ​ക്കാ​ല​മാ​യി മാ​ഞ്ചി​റ​യി​ൽ താ​മ​സ​മാ​ക്കി​യ രാ​ജേ​ന്ദ്രനെ (46) എക്സൈസ് അറസ്റ്റ് ചെയ്തു. മാ​ഞ്ചി​റ​യി​ൽ വീ​ടു വാ​ട​ക​യ്ക്കെ​ടു​ത്താ​ണ് രാ​ജേ​ന്ദ്ര​ൻ താ​മ​സി​ച്ചുവ​രു​ന്ന​ത്.

ഇയാളുടെ വാടക വീ​ട്ടി​ൽ നി​ന്നു​മാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പിടിച്ചെടുത്ത​ത്. വീ​ടി​ന​ക​ത്ത് കി​ട​പ്പു​മു​റി​ക​ളി​ലാ​ണ് ഹാ​ൻ​സ് ക​ണ്ടെ​ത്തി​യ​ത്. നൂ​റു ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച 1320 കി​ലോ​ഗ്രാം ഹാ​ൻ​സാ​ണ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. വി​പ​ണി​യി​ൽ ഇ​തി​നു മു​പ്പ​തു ല​ക്ഷ​ത്തോ​ളം വി​ല​വ​രു​മെ​ന്ന് എക്സൈസ് അ​ധി​കൃ​ത​ർ വ്യക്തമാക്കി.

Read Also : വി.എസ്.അച്യുതാനന്ദന് കൊവിഡ് 19 സ്ഥിരീകരിച്ചു

ത​മി​ഴ്നാ​ട് പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നും എ​ത്തി​ച്ച് പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ച്ച​വ​ടം ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ഹാ​ൻ​സ് പാ​യ്ക്ക​റ്റ് ഒ​ന്നി​ന് മൂന്നു മു​ത​ൽ നാല് രൂ​പ വ​രെ വി​ല​യ്ക്കു വാ​ങ്ങി 25, 30 രൂ​പ വി​ല​യി​ലാ​ണ് വി​ല്പപ​ന. വ്യാ​പാ​രി​ക​ൾ ഇ​ട​പാ​ടു​കാ​ർ​ക്ക് ര​ഹ​സ്യ​മാ​യാ​ണ് ഹാ​ൻ​സ് കൈ​മാ​റു​ന്ന​ത്. അ​പ​രി​ചി​ത​രാ​യ​വ​ർ ഹാ​ൻ​സ് വാ​ങ്ങാ​നെ​ത്തി​യാ​ൽ എ​ക്സൈ​സ് ജീ​വ​ന​ക്കാ​രെ​ന്നു ക​രു​തി വി​ല്പ​ന​യി​ല്ലെ​ന്നുപ​റ​ഞ്ഞ് തി​രി​ച്ച​യ​യ്ക്കു​ക​യു​മാ​ണ് പ​തി​വ്.

ചി​റ്റൂ​ർ റെ​യ്ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി.​ ര​മേ​ശി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ.​കെ. സു​മേ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ടി. പ്രീ​ജു, എം.​ രാ​കേ​ഷ്, യു.​ ദി​ലീ​പ് കു​മാ​ർ വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ എം.​സ്മി​ത എ​ന്നി​വ​രു​ടെ സം​ഘം മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തിയാണ് പി​ടി​കൂ​ടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button