COVID 19ThiruvananthapuramKeralaNattuvarthaLatest NewsNews

കോവിഡ് വ്യാപനം : നാല് ട്രെയിനുകള്‍ റദ്ദാക്കി

കോവിഡ് വ്യാപനം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ട്രെയിനുകള്‍ റദ്ദാക്കി. 22 മുതല്‍ 27 വരെ നാലു ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു . നാഗര്‍ കോവില്‍ -കോട്ടയം എക്‌സ്പ്രസ് (16366), കൊല്ലം തിരുവനന്തപുരം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (06425), കോട്ടയം -കൊല്ലം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (06431), തിരുവനന്തപുരം -നാഗര്‍കോവില്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (06435) എന്നിവയാണ് റദ്ദാക്കിയത്.

Also Read : പിൻഭാഗം ഉയർത്തി ടിപ്പർ ഓടിച്ചു, കുതിരാൻ തുരങ്കത്തിലെ ലൈറ്റുകളും സിസിടിവി ക്യാമറകളും തകർത്ത്: 10 ലക്ഷത്തിന്റെ നാശനഷ്ടം

കോവിഡ് വ്യാപനത്തില്‍ ആശങ്കയും ഭയവും വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു . കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പു വരുത്തണം. പനിയും ജലദോഷവും പോലുള്ള ലക്ഷണങ്ങള്‍ ഉള്ളവര്‍ വീട്ടില്‍ തന്നെ കഴിയണം. അവര്‍ പൊതു ഇടങ്ങളില്‍ ഇറങ്ങരുതെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button