Latest NewsNewsLife Style

വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ‘പച്ചക്കറികൾ’

വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കുന്നതിന് ചില ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അത്തരത്തിൽ വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില പച്ചക്കറികളെ കുറിച്ചാണ് ഇനി പറയുന്നത്.

➤ ബീൻസ്

ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ് ബീൻസ്. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധ പ്രശ്നം അകറ്റാനും സഹായിക്കുന്നു.

➤ പാലക്ക് ചീര

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് പാലക്ക് ചീര. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ധാരാളം ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. പാലക്ക് ചീര സൂപ്പായോ അല്ലാതെയോ കഴിക്കാം.

➤ കാരറ്റ്

കാരറ്റ് നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ ചെറുതൊന്നുമല്ല. വിറ്റാമിൻ എയും കാഴ്ചശക്തി വർദ്ധിപ്പിക്കുന്ന ഘടകങ്ങളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയും കാരറ്റിൽ സമ്പുഷ്ടമായ അളവിൽ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഭാരം കുറയ്ക്കാനും മികച്ചതാണ്.

Read Also:- ഇറ്റലിയിലെ നൈറ്റ് ക്ലബ്ബില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: ബ്രസീൽ സൂപ്പർ താരത്തിന് തടവുശിക്ഷ

➤ ബ്രോക്കോളി

നാരുകൾ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ബ്രൊക്കോളി. ശരീരത്തിലെ കൊഴുപ്പിനെ ചെറുക്കുന്ന ഫൈറ്റോകെമിക്കലുകളും ബ്രോക്കോളിയിൽ അടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button