അമേരിക്കന്‍ അതിര്‍ത്തിയില്‍ തണുത്ത് മരിച്ച് ഗുജറാത്തി കുടുംബം: പിന്നില്‍ മനുഷ്യക്കടത്ത് സംഘം?

അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടെ മണിക്കൂറുകളോളം കൊടും തണുപ്പില്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് കരുതുന്നു.

വാഷിംഗ്ടൺ: അമേരിക്ക-കാനഡ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം തണുത്ത് മരിച്ചത് ഗുജറാത്തി കുടുംബമെന്ന് പ്രാഥമിക വിവരങ്ങള്‍. മുതിര്‍ന്ന പുരുഷന്‍, സ്ത്രീ, കാമാരക്കാരന്‍, കൈക്കുഞ്ഞ് എന്നിവരാണ് തണുത്ത് മരവിച്ച് മരിച്ചത്. ഇവര്‍ ഗുജറാത്ത് സ്വദേശികളാണെന്നാണ് നിഗമനം. എന്നാല്‍ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് മഞ്ഞില്‍ തണുത്ത് മരിച്ച നാല് പേരെ കാനഡ അതിര്‍ത്തിക്കുള്ളില്‍ മാനിട്ടോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് കണ്ടെടുത്തത്.

ഏഴുപേരെ പൊലീസ് രക്ഷപ്പെടുത്തി. മൈനസ് 35 ഡിഗ്രി താപനിലയുള്ളിടത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാനഡയില്‍ നിന്ന് യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് പൊലീസ് പറയുന്ന്. പിന്നില്‍ വലിയ മനുഷ്യക്കടത്ത് സംഘമാണെന്നും സൂചനയുണ്ട്. ഇവരെ അനധികൃതമായി കടത്താന്‍ ശ്രമിച്ചതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്റ്റീവ് ഷാന്‍ഡ് എന്ന യുഎസ് പൗരനെയാണ് അറസ്റ്റ് ചെയ്തത്. അനധികൃതമായി യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ച ഏഴുപേരെയും അറസ്റ്റ് ചെയ്തു.

Read Also: കാ​ട്ടു​പ​ന്നി​യെ ഇടിച്ച് കാ​ർ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു : ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പ​ന്നി ച​ത്തു​വീ​ണു

അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടെ മണിക്കൂറുകളോളം കൊടും തണുപ്പില്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് കരുതുന്നു. ആദ്യം മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പിന്നീട് നടത്തിയ തിരച്ചിലില്‍ കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തി. അറസ്റ്റിലായ സംഘം 11 മണിക്കൂര്‍ നടന്നാണ് അതിര്‍ത്തി കടന്ന യുഎസിലെത്തിയത്. മരിച്ച കുടുംബത്തിന്റെ ബാഗ് ഇവരിലൊരാളുടെ കൈയിലായിരുന്നു. മരിച്ച കുടുംബവും ഇവര്‍ക്കൊപ്പമാണ് സഞ്ചരിച്ചിരുന്നത്. എന്നാല്‍ രാത്രിയില്‍ ഇവര്‍ വഴിമാറി.

Share
Leave a Comment