ThiruvananthapuramLatest NewsKeralaNattuvarthaNewsCrime

ഏഴ് വയസുകാരിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യാൻ ശ്രമം: 24 വയസ്സിനിടെ 40 കേസുകളില്‍ ​​പ്രതി, അറസ്റ്റ്

കി​ളി​മാ​നൂ​ര്‍: ഏഴ് വയസുകാരിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാ​രി​പ്പ​ള്ളി കി​ഴ​ക്ക​നേ​ല ക​ട​മ്ബാ​ട്ടു​കോ​ണം മിഥു​ന്‍ ഭ​വ​നി​ല്‍ അ​ച്ചു എ​ന്ന മി​ഥു​നെ​യാ​ണ് (24)​ പ​ള്ളി​ക്ക​ല്‍ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 30ന് ​ആയിരുന്നു കേസിനാസ്പദമായ സംഭവം. 24 വ​യ​സ്സി​നി​ടെ 40ല്‍​പ​രം ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി.

ക​ഞ്ചാ​വി​നും മ​റ്റ് ല​ഹ​രി വ​സ്തു​ക്ക​ള്‍​ക്കും അ​ടി​മ​യാ​യ മി​ഥു​ന്‍റെ പേ​രി​ല്‍ ജി​ല്ല​ക്ക​ക​ത്തും പു​റ​ത്തു​മാ​യി ക്രി​മി​ന​ല്‍ കേ​സു​ക​ളു​ണ്ട്. കൊ​ല്ലം ജി​ല്ല​യി​ലെ സ്ഥി​രം കു​റ്റ​വാ​ളി​പ്പ​ട്ടി​ക​യി​ലും ഇ​യാ​ള്‍ ഉ​​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ല്‍ 14 മാ​ല പൊ​ട്ടി​ക്ക​ല്‍, പി​ടി​ച്ചു​പ​റി കേ​സു​ക​ളും ഇ​യാ​ളു​ടെ പേ​രി​ലു​ണ്ട്. മി​ഥു​ന്‍ മാ​ല​പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ വ​യോ​ധി​ക ആ​ശു​പ​ത്രി​യി​ല്‍ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പ​ല​ത​വ​ണ ത​മി​ഴ്നാ​ട് പൊ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​രു​ന്നി​ല്ല. ആ​ഡം​ബ​ര ബൈ​ക്കു​ക​ളി​ല്‍ സ​ഞ്ച​രി​ച്ച്‌​ സ്ത്രീ​ക​ളെ അ​ടി​ച്ചു​വീ​ഴ്ത്തി മാ​ല പൊ​ട്ടി​ച്ച്‌ ക​ട​ക്ക​ലാ​ണ് ഇ​യാ​ളു​ടെ ശീ​ല​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button