KeralaLatest NewsNews

‘കൃഷ്ണ പ്രസാദ് എം.എല്‍.എയുടെ കുടുംബത്തിന്റെ കൈവശവും റവന്യൂ ഭൂമി’: 12 വര്‍ഷത്തിന് ശേഷം ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി

കൃഷ്ണപ്രസാദിന്റെ അച്ഛന്‍ പരേതനായ കുട്ടികൃഷ്ണന്‍ നായര്‍ക്ക് ബത്തേരിയിലും പരിസര പ്രദേശങ്ങളിലും നൂറു കണക്കിന് ഏക്കര്‍ ഭൂമിയുണ്ട് എന്നുമുണ്ടായിരുന്നു.

കോഴിക്കോട്: മുന്‍ എം.എല്‍.എയും അഖിലേന്ത്യ കിസാന്‍ സഭാ ഫിനാന്‍സ് സെക്രട്ടറിയുമായ പി. കൃഷ്ണ പ്രസാദിനെതിരെ 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി ദിനപത്രം. ‘കൃഷ്ണ പ്രസാദ് എം.എല്‍.എയുടെ കുടുംബത്തിന്റെ കൈവശവും റവന്യൂ ഭൂമി’ എന്ന തലക്കെട്ടില്‍ 2010 ഫെബ്രുവരി 11ന് പ്രസിദ്ധീകരിച്ച വാര്‍ത്ത സംബന്ധിച്ചാണ് മാതൃഭൂമി ഇന്ന് ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.

‘കൃഷ്ണഗിരി വില്ലേജില്‍ കൃഷ്ണപ്രസാദ് എം.എല്‍.എ.യുടെ കുടുംബം 10.43 ഏക്കര്‍ ഭൂമിയും അദ്ദേഹത്തിന്റെ സഹോദരന്‍ വിവേകാനന്ദന്‍ 6.51 ഏക്കര്‍ ഭൂമിയും അനധികൃതമായി കൈവശം വെക്കുന്നു’ എന്നായിരുന്നു 2010 ല്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയിലുണ്ടായിരുന്നത്. ഇത് തെറ്റായിരുന്നു എന്ന് മാതൃഭൂമി ഇന്ന് പ്രസിദ്ധീകരിച്ച ഖേദപ്രകടനത്തില്‍ പറയുന്നു.

Read Also: പ്രണയം തലക്ക് പിടിച്ച് കാമുകിയുടെ അമ്മയ്‌ക്ക് വൃക്ക ദാനം ചെയ്ത യുവാവിന് പറ്റിയ അമളി സോഷ്യൽ മീഡിയയിൽ വൈറൽ

അതേ വാര്‍ത്തയില്‍ കൃഷ്ണപ്രസാദിന്റെ അച്ഛന്‍ പരേതനായ കുട്ടികൃഷ്ണന്‍ നായര്‍ക്ക് ബത്തേരിയിലും പരിസര പ്രദേശങ്ങളിലും നൂറു കണക്കിന് ഏക്കര്‍ ഭൂമിയുണ്ട് എന്നുമുണ്ടായിരുന്നു. ഇക്കാര്യവും തെറ്റായിരുന്നു എന്ന് മാതൃഭൂമിയുടെ ഖേദപ്രകടനത്തില്‍ പറയുന്നു. 2010ല്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പി. കൃഷ്ണ പ്രസാദിന്റെ സഹോദരനെതിരെയും തെറ്റായ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തിലും മാതൃഭൂമി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button