Latest NewsUAENewsInternationalGulf

യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് മലയാളി സംരംഭകനും ഭാര്യയും

ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് മലയാളി സംരംഭകനും ഭാര്യയും. ആലപ്പുഴ കുത്തിയതോടു സ്വദേശിയും സംരംഭകനുമായ മുഹമ്മദ് സാലിയും ഭാര്യ ലൈലാ സാലിയുമാണ് ഗോൾഡൻ വിസക സ്വീകരിച്ചത്. വിവിധ സംരംഭങ്ങളിലുള്ള നിക്ഷേപക മികവുകൾ പരിഗണിച്ചാണ് ഇവർക്ക് ഗോൾഡൻ വിസ ലഭിച്ചത്. പത്ത് വർഷമാണ് ഗോൾഡൻ വിസയുടെ കാലാവധി.

Read Also: അഭിമാന നേട്ടം: സാമ്പത്തിക അവസരം നൽകുന്നതിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ദുബായ്

29 വർഷമായി യുഎഇയിൽ പ്രവാസ ജീവിതം നയിക്കുന്ന വ്യക്തിയാണ് മുഹമ്മദ് സാലി. ദുബായ് പെട്രോളിയം കമ്പനി, അബുദാബി നാഷനൽ ഓയിൽ കമ്പനി, അരാംകൊ തുടങ്ങിയ കമ്പനികളിൽ ഉയർന്ന സ്ഥാനങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കിംസ് ഹെൽത്ത് ,മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ,കോസ്‌മോസ് സ്‌പോർട്ട്‌സ് , ലേക്ഷോർ ഹോസ്പിറ്റൽ തുടങ്ങിയ സംരംഭങ്ങളിൽ അദ്ദേഹത്തിന് നിക്ഷേപ പങ്കാളിത്തവുമുണ്ട്.

കലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകൾക്കാണ് യുഎഇ സർക്കാർ ഗോൾഡൻ വിസ അനുവദിക്കുന്നത്.

Read Also: ഹൈ ഹീൽസ് ചെരിപ്പ് ധരിക്കുന്നവരാണോ നിങ്ങൾ?: എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഈ രോ​ഗങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button