KeralaLatest NewsNews

പീഡനവിവരം സി.ഐ നാട്ടുകാരോടെല്ലാം പറഞ്ഞു, മോശം പെണ്‍കുട്ടിയെന്ന് വിളിച്ചു: ആത്മഹത്യ ചെയ്ത പോക്സോ കേസ് ഇരയുടെ കുറിപ്പ്

കോഴിക്കോട് : കഴിഞ്ഞദിവസം തേഞ്ഞിപ്പലത്ത് ജീവനൊടുക്കിയ പോക്‌സോ കേസ് ഇരയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. പെണ്‍കുട്ടി നേരത്തെ ജീവനൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ എഴുതിയ കുറിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കുറിപ്പിൽ പോക്‌സോ കേസ് അന്വേഷിച്ച ഫറോക്ക് പോലീസ് സ്‌റ്റേഷനിലെ സി.ഐ.ക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്.സി.ഐ പീഡനവിവരം നാട്ടുകാരോടെല്ലാം പറഞ്ഞെന്നും തന്നെ മോശം പെണ്‍കുട്ടിയെന്ന് വിളിച്ച് അപമാനിച്ചെന്നും തുടങ്ങിയ നിരവധി ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. തന്റെ നിലവിലെ മാനസികാവസ്ഥയ്ക്ക് കാരണം സി.ഐ.യാണെന്നും കുറിപ്പിലുണ്ട്.

വിവാഹാലോചന നടക്കുന്ന സമയത്ത് പെണ്ണ് കാണാനെത്തിയ യുവാവിനോടാണ് പെണ്‍കുട്ടി ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തന്നെ പീഡിപ്പിച്ച വിവരം പറയുന്നത്. തുടർന്ന് പോലീസില്‍ പരാതി നല്‍കുകയും ബന്ധുക്കളടക്കം ആറുപേര്‍ക്കെതിരേ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. എന്നാല്‍, പ്രതിശ്രുത വരനെ സി.ഐ. പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നും താന്‍ മോശം പെണ്‍കുട്ടിയാണെന്നും വിവാഹം കഴിക്കേണ്ടെന്നും പറഞ്ഞതായാണ് പെണ്‍കുട്ടിയുടെ കുറിപ്പിലുള്ളത്. കേസിന്റെ തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ അവിടെയുണ്ടായിരുന്ന നാട്ടുകാരോടെല്ലാം പീഡനവിവരം പറഞ്ഞ് അപമാനിച്ചു. പുറത്തിറങ്ങാന്‍ പോലും വയ്യാത്ത അവസ്ഥയാണ്. തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയ്ക്ക് കാരണം കേസിലെ പ്രതികളും കേസ് അന്വേഷിച്ച സി.ഐ.യാണെന്നും കുറിപ്പില്‍ ആരോപിക്കുന്നു.

Read Also  :  ‘കോൺഗ്രസ് നേതാജിയോട് തെറ്റു ചെയ്തു’ : വിമർശനവുമായി സുഭാഷ് ചന്ദ്രബോസിന്റെ മകൾ

അതേസമയം, പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കണമെന്ന് നിരന്തരം പോലീസിനോട് ആവശ്യപ്പെട്ടിട്ടും പോലീസ് അതിന് തയ്യാറായില്ലെന്ന് ഇരയുടെ മാതാവും ആരോപിച്ചു. കേസ് അന്വേഷിക്കാനെല്ലാം പോലീസ് വേഷത്തിലാണ് അവര്‍ വന്നത്. എല്ലായിടത്തും ഞങ്ങളെ അപമാനിച്ചു. പോലീസ് അന്ന് നല്ലരീതിയില്‍ ഇടപെട്ടിരുന്നെങ്കില്‍ മകള്‍ ഇത്തരം മാനസികാവസ്ഥയിലേക്ക് പോകില്ലായിരുന്നു എന്നും മാതാവ് വെളിപ്പെടുത്തി.

Read Also  :  യുഎസ്-കാനഡ അതിർത്തിയിൽ ഇന്ത്യൻ സ്വദേശികൾ അറസ്റ്റിൽ: യുവതിയുടെ കൈമുറിച്ചുമാറ്റേണ്ടി വരുമെന്ന് റിപ്പോർട്ട്

കഴിഞ്ഞദിവസം മകള്‍ ജീവനൊടുക്കാനുള്ള കാരണം പ്രതിശ്രുത വരനുമായുള്ള പ്രശ്‌നങ്ങളാണെന്നാണ് കരുതുന്നതെന്നും മാതാവ് പറഞ്ഞു. ഇതില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിയോ എന്ന് അറിയില്ല. പലതും പുസ്തകങ്ങളിലെല്ലാം കുറിച്ചിട്ടിരുന്നു. പ്രതിശ്രുത വരനും മകളും തമ്മില്‍ ഫോണിലൂടെ നിരന്തരം വഴക്കിട്ടിരുന്നു. പിന്നീട് അത് എല്ലാം ഒത്തുതീര്‍പ്പാക്കി ശരിയാകും. അവന്‍ ഒരു പത്തുമിനിറ്റ് നല്ലതുപോലെ സംസാരിച്ചാല്‍ മകള്‍ ഇത് ചെയ്യില്ലായിരുന്നു എന്നും മാതാവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button