KeralaLatest NewsNews

പിണറായി വിജയന് മുന്നിൽ അടിയറവ് വെയ്ക്കാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ സീതാറാം യെച്ചൂരി ഇടപെടണം: സന്ദീപ് വാചസ്പതി

തിരുവനന്തപുരം: ലോകായുക്തക്ക് പൂട്ടിടാൻ ഒരുങ്ങിയ സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാചസ്പതി. സ്വന്തം പാർട്ടിക്കാരെ രക്ഷിക്കാൻ ഭരണഘടനയേയും നീതിനിർവഹണ സംവിധാനങ്ങളേയും അട്ടിമറിക്കാൻ പിണറായി വിജയനും സി പി എമ്മിനും ഒരു ഉളുപ്പുമില്ല എന്ന് നേരത്തെ തന്നെ വ്യക്തമായതാണെന്നും ഈ സർക്കാർ ജനാധിപത്യ സംവിധാനങ്ങൾക്ക് തന്നെ ശാപമാണെന്ന് ഒരിക്കൽ കൂടി തെളിയുകയാണെന്നും അദ്ദേഹം വിമർശിച്ചു. ലോകായുക്തയുടെ അധികാരം കവരുന്ന നിയമനിർമ്മാണം നടത്താനുള്ള പുയ്നറായി സർക്കാരിന്റെ തീരുമാനത്തിനെതിരെയാണ് വിമർശനം.

Also Read:മലപ്പുറത്തിന് പിന്നാലെ കണ്ണൂരിലും പോക്‌സോ കേസ് ഇര ആത്മഹത്യ ചെയ്ത നിലയിൽ

‘ലോകായുക്തയുടെ കരങ്ങൾ ശക്തിപ്പെടുത്തണമെന്ന് ഗീർവ്വാണം അടിക്കുകയും അവരുടെ ചിറകരിയുകയും ചെയ്യുന്ന നെറികേടാണ് പിണറായി വിജയൻ സർക്കാർ ഇപ്പോൾ ചെയ്യുന്നത്. പിണറായി വിജയന് മുന്നിൽ അടിയറവ് വെയ്ക്കാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ പാർട്ടി സെക്രട്ടറി സീതാറാം യെച്ചൂരി വിഷയത്തിൽ ഇടപെടണം. എന്നിട്ട് മതി അഴിമതിയ്ക്കെതിരായ വാചക കസർത്ത്. ഈ ഓർഡിനൻസ് കോടതി കയറാൻ ഇടയാക്കാതെ തിരിച്ചയക്കാൻ ഗവർണ്ണർ തയ്യാറാകണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്. ഇക്കാര്യത്തിൽ ഭരണഘടന നൽകുന്ന പരിമിതമായ അധികാരം ഗവർണ്ണർ വിനിയോഗിക്കണം. ഓർഡിനൻസ് ഒരിക്കൽ തിരിച്ചയച്ചാൽ പിണറായി സർക്കാർ വീണ്ടും അയക്കുമോ എന്ന് കൂടി കേരളത്തിന് അറിയാനുള്ള സാഹചര്യം സൃഷ്ടിക്കാൻ ഗവർണ്ണർക്ക് സാധിക്കും. അതോടെ അഴിമതിക്കെതിരായ സിപിഎം ഗീർവ്വാണം അവസാനിക്കുമല്ലോ?’, സന്ദീപ് വാചസ്പതി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, പുതിയ ഭേദഗതി പ്രകാരം ലോകായുക്തയുടെ വിധി സർക്കാരിന് തള്ളാൻ കഴിയും. നിയമനിർമ്മാണത്തിന്റെ ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഓർഡിനൻസ് ഗവർണർ അംഗീകരിക്കുന്ന പക്ഷം സംസ്ഥാനത്ത് ലോകായുക്ത നാമമാത്രമാകും. മുഖ്യമന്ത്രിക്കും മന്ത്രി ആർ. ബിന്ദുവിനും എതിരെ പരാതികൾ ലോകായുക്തയിൽ നിലനിൽക്കെയാണ് സർക്കാരിന്റെ ഈ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button