കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 4,738 കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 4,738 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,973 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് വ്യാഴാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: ഓൺലൈൻ വായ്പ:തിരിച്ചടവ് മുടങ്ങിയ യുവാവിന്റെ മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു, മലയാളി യുവാവ് ജീവനൊടുക്കി

6,70,997 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 6,22,087 പേർ രോഗമുക്തി നേടി. 8,929 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 825 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. 56,332,758 കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: ബാറുകളിലും മാളുകളിലും ഇല്ലാത്ത നിയന്ത്രണം തിയറ്ററുകൾക്ക്, സർക്കാർ കാണിക്കുന്നത് പ്രഹസനം: ഫിയോക്ക് പ്രസിഡന്റ്

Share
Leave a Comment