IdukkiKeralaNattuvarthaLatest NewsNews

വീടിന് അപകട ഭീഷണി : കാറ്റാടിപ്പാടത്തിന്റെ നിര്‍മ്മാണം തടഞ്ഞ് നാട്ടുകാർ

രണ്ടു കാറ്റാടികള്‍ സ്ഥാപിച്ച ശേഷം മൂന്നാമത്തെ കാറ്റാടി സ്ഥാപിക്കാന്‍ എത്തിയപ്പോഴാണ് സമീപവാസിയുടെയും കുടുംബത്തിന്റെയും പ്രതിഷേധമുണ്ടായത്

നെടുങ്കണ്ടം: കാറ്റാടിപ്പാടത്തിന്റെ നിര്‍മ്മാണം നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞു. വീടിന് അപകട ഭീഷണി ഉയര്‍ത്തുന്ന നിര്‍മ്മാണമാണെന്ന് ആരോപിച്ചാണ് കുട്ടികളും സ്ത്രീകളുമടങ്ങിയ സംഘം നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കെതിരെ പ്രതിഷേധവുമായെത്തി തടസ്സപ്പെടുത്തിയത്. പുഷ്പക്കണ്ടത്താണ് സംഭവം.

സ്വകാര്യ കമ്പനി സ്ഥാപിക്കുന്ന എട്ട് കാറ്റാടികള്‍ ഉള്‍പ്പെടുന്ന കാറ്റാടിപ്പാടം നിര്‍മ്മാണമാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. രണ്ടു കാറ്റാടികള്‍ സ്ഥാപിച്ച ശേഷം മൂന്നാമത്തെ കാറ്റാടി സ്ഥാപിക്കാന്‍ എത്തിയപ്പോഴാണ് സമീപവാസിയുടെയും കുടുംബത്തിന്റെയും പ്രതിഷേധമുണ്ടായത്.

Read Also : വീട്ടുമുറ്റത്ത്​ നിൽക്കുകയായിരുന്ന ഗൃഹനാഥന് കുറുക്കന്റെ കടിയേറ്റു

സമീപത്ത് താമസിക്കുന്ന സിന്ധുവിന്റെ കുടുംബത്തിന്റെ വീടിനോട് ചേര്‍ന്നാണ് കാറ്റാടി സ്ഥാപിക്കുന്നുവെന്നതാണ് പ്രതിഷേധത്തിന് കാരണം. 9 സെന്റ് ഭൂമിയില്‍ കുട്ടികളുമായി താമസിക്കുന്ന സിന്ധുവിന്റെ കുടുംബത്തിനാണ് നിര്‍മ്മാണം ഏറ്റവും ഭീഷണി ഉയര്‍ത്തുന്നത്. 32 മീറ്റര്‍ ദൂരത്തിലാണ് കാറ്റാടി നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button