Latest NewsNewsCrime

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ. വിനോദ്, ശരത്ത് എന്നിവരാണ് അറസ്റ്റിലായത്. പതിനാറും പതിനാലും വയസ്സുള്ള സഹോദരിമാരാണ് തുടര്‍ച്ചയായി നിരവധി തവണ ഇവർ പീഡിപ്പിച്ചത്.

വിതുര ആദിവാസി കോളനിയിലാണ് സംഭവം നടന്നത്. മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്ത് കുടുംബസുഹൃത്തായ ഒന്നാം പ്രതി വിനോദ് 16-കാരിയെ വനത്തിനുള്ളില്‍ വച്ചാണ് ആദ്യം പീഡിപ്പിച്ചത്. ഇളയ കുട്ടിയെ ശരത്തും പീഡിപ്പിച്ചു. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം വീണ്ടും വിനോദ് പതിനാറുകാരിയെ ഭീഷണിപ്പെടുത്തി വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി വാടകവീട്ടില്‍ വെച്ച് പീഡിപ്പിച്ചു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിനോദാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പോലീസ് കണ്ടെത്തി.

Read Also  :  പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ക്ക് വിവാഹം കഴിക്കാതെ ഒന്നിച്ച് താമസിക്കാം, ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല : ഹൈക്കോടതി

തുടർന്ന് ഒളിവില്‍ പോയ പ്രതിയെ പത്തനംതിട്ടയിലെ സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ശരത്തിനെ പോലീസ് ജോലി സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button