Kallanum Bhagavathiyum
KeralaLatest News

സൂക്ഷിക്കണേന്ന് പറഞ്ഞപ്പോൾ പറഞ്ഞു എല്ലാവര്‍ഷവും ഇങ്ങനെ പ്രശ്‌നം ഉണ്ടാവുമെന്ന്- വാവ സുരേഷിനായി പ്രാര്‍ത്ഥനയോടെ താരങ്ങള്‍

തിരുവനന്തപുരം: പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിനായി പ്രാര്‍ത്ഥനയോടെ താരങ്ങള്‍. ജയറാം, സീമ ജി നായര്‍, സന്തോഷ് പണ്ഡിറ്റ് തുടങ്ങി നിരവധി താരങ്ങളാണ് വാവ സുരേഷിനെക്കുറിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ പങ്കുവച്ചത്.

‘ദൈവം കൂടെയുണ്ട്. ഞങ്ങളുടെ ഒക്കെ പ്രാര്‍ത്ഥനകളും കൂടെയുണ്ടെന്നാണ്’ വാവ സുരേഷിന്റെ ചിത്രത്തിനൊപ്പം ജയറാം കുറിച്ചിരിക്കുന്നത്.

‘പ്രാര്‍ത്ഥനയോടെ….വേഗം തിരിച്ചുവരണം ജീവിതത്തിലേക്ക്. കഴിഞ്ഞ ദിവസവും ഞാന്‍ പറഞ്ഞതല്ലേ സൂക്ഷിക്കണേയെന്ന്, അപ്പോള്‍ പറഞ്ഞു എല്ലാ വര്‍ഷവും ഇങ്ങനെ പ്രശ്‌നം ഉണ്ടാവുമെന്ന് പക്ഷേ…പ്രാര്‍ത്ഥനയോടെ’ എന്നാണ് വാവ സുരേഷിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സീമ ജി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

‘പാമ്പിനെ പിടികൂടുന്നതിന് ഇടയിൽ കടിയേറ്റു ചികിത്സയിൽ കഴിയുന്ന
സുരേഷേട്ടൻ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
നമ്മളിൽ ആർക്കും ഇല്ലാത്ത കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു . സമൂഹത്തിനു ഇദ്ദേഹത്തെ ആവശ്യമുണ്ട് .
ശാസ്ത്രീയമായി, സുരക്ഷിതമായി പരിക്ക് പറ്റാത്ത രീതിയിൽ പാമ്പിനെ പിടിക്കാൻ ഉള്ള മാർഗങ്ങളും ഉപകരണങ്ങളും സംവിധാനങ്ങളും ഇന്ന് നിലവിൽ ഉണ്ട്. ഭാവിയിൽ എങ്കിലും പാമ്പിനെ പിടിക്കുവാൻ പോകുമ്പോൾ കൂടുതൽ സ്വയം സുരക്ഷാ കൂടി നോക്കി ചെയ്യണം എന്ന് അപേക്ഷിക്കുന്നു .
പ്രാർത്ഥനകളോടെ .. സന്തോഷ് പണ്ഡിറ്റ് കുറിച്ചു.

‘ഒന്നും സംഭവിക്കില്ല . ഒരുപാടുപേരുടെ പ്രാര്‍ത്ഥനയുണ്ട് സഹോദരാ…പടച്ചവനെ എന്റെ പ്രിയ സഹോദരനെ കാക്കണേ.’-നാദിര്‍ഷ കുറിച്ചു.

നേരത്തെ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും വാവ സുരേഷിനായി പ്രാർത്ഥനകളും ആശംസകളും നേർന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button