Latest NewsNewsIndia

‘ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ’: പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി

ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു കൊണ്ടാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭൂമി രജിസ്ട്രേഷന്‍ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പാദ്ധതി നടപ്പിലാക്കുക. ബില്ലുകൾ കൈമാറുന്നതിന് ഇ-ബിൽ സംവിധാനം കൊണ്ടുവരും. ഓണ്‍ലൈനായി ബില്ലുകൾക്ക് അപേക്ഷിക്കാം. എല്ലാ മന്ത്രാലയങ്ങളിലും ഇ-ബിൽ സംവിധാനം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

1.5 ലക്ഷം പോസ്റ്റോഫീസുകളിൽ കോർ ബാങ്കിങ് പദ്ധതി നടപ്പാക്കും. ഇ പാസ്പോർട്ട് വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കും. 80 ലക്ഷം വീടുകൾ നിർമിച്ച് നൽകും. പിഎം ആവാസ് യോജന പദ്ധതി വഴിയാണ് വീടുകള്‍ നിര്‍മിച്ചു നല്‍കുക. ഇതിനായി 48000 കോടി രൂപ നൽകുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.

Also Read:രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

2022-23ല്‍ 25,000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 5ജി ഇന്റർനെറ്റ് ഈ വർഷം തന്നെ വരും. ഇതിനായി 5ജി സ്പെക്ട്രം ലേലം നടത്തും. സ്വകാര്യ കമ്പനികൾക്ക് 5ജി ലൈസൻസ് നൽകും. ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കും. ബജറ്റിന്റെ ലക്ഷ്യം അടുത്ത 25 വര്‍ഷത്തെ വളര്‍ച്ചയ്ക്ക് അടിത്തറപാകലാണെന്നും ധനമന്ത്രി പറഞ്ഞു. കർഷകർക്ക് താങ്ങുവില നേരിട്ട് നൽകുന്നതിനായി 2.3 ലക്ഷം കോടി രൂപ നീക്കിവയ്ക്കും. മൂന്ന് വർഷത്തിനുള്ളിൽ 400 വന്ദേ ഭാരത് ട്രെയിനുകൾ കൂടി നടപ്പിലാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. 2022-23 സാമ്പത്തിക വർഷം 9.27 ശതമാനം വളർച്ച കൈവരിക്കാൻ സാധ്യതയുണ്ടെന്ന് ബജറ്റ് പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button