Latest NewsNewsIndia

രാജ്യത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി കണ്ടെത്തിയ 42 സംഘടനകള്‍ തീവ്രവാദ ഗ്രൂപ്പുകളുടെ പട്ടികയില്‍

കര്‍ശന നടപടി സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി കണ്ടെത്തിയ 42 സംഘടനകളെ തീവ്രവാദ ഗ്രൂപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 1967ലെ യുഎപിഎ നിയമപ്രകാരമാണ് സംഘടനകളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയെ അറിയിച്ചു.

Read Also : കനത്ത പ്രതിഷേധം : റെയിൽവേ സ്റ്റേഷനിലെ മസ്ജിദ് വീണ്ടും വിശ്രമമുറിയാക്കി , പച്ച നിറവും മാറ്റി

കൂടാതെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 31 പേരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യസഭ എംപി എ വിജയകുമാറിന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിന്റെ നിയമ നിര്‍വഹണ ഏജന്‍സികള്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെയും സംഘടനകളെയും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് കുടപിടിക്കുന്ന വ്യക്തികളെ കണ്ടെത്തി അവര്‍ക്കെതിരെ കര്‍ശന നിയമനടപടിയെടുക്കുമെന്നും നിത്യാനന്ദ റായ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button