KottayamKeralaLatest NewsNews

എംജി സർവ്വകലാശാലയിൽ ചട്ടം ലംഘിച്ച് നടത്തിയത് നിരവധി നിയമനങ്ങൾ: വി.സിയുടെ വാദം പൊളിയുന്നു?

കൈക്കൂലി കേസിൽ പിടിയിലായ എൽസിയുടെ നിയമനത്തിൽ ചട്ടലംഘനം ഇല്ലെന്നാണ് വിസിയുടെ വാദം. എന്നാൽ ധനകാര്യ പരിശോധന വിഭാഗത്തിന്റെ 2020 ജനുവരിയിലെ റിപ്പോർട്ട് പ്രകാരം, എൽസിയുടേത് ഉൾപ്പെടെ നിരവധി നിയമനങ്ങൾ അനധികൃതമാണ്.

കോട്ടയം: 2016 ൽ അനധ്യാപക നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട ശേഷം എംജി സർവ്വകലാശാലയിൽ ചട്ടം ലംഘിച്ച് നടന്നത് 49 നിയമനങ്ങളെന്ന് കണ്ടെത്തൽ. ഈ നിയമനങ്ങൾ റദ്ദാക്കണമെന്നും, വിഷയത്തിൽ സിൻഡിക്കേറ്റിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ധനകാര്യ പരിശോധന വിഭാഗം നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് പ്രമുഖ മാധ്യമം പുറത്തുവിട്ടു. കഴിഞ്ഞ ദിവസം കൈക്കൂലി വാങ്ങിയതിന് പിടിയിലായ എൽസിയുടെ ഉൾപ്പെടെ നിരവധി നിയമനങ്ങൾ റദ്ദാക്കണമെന്ന്‌ 2020 ൽ ധനകാര്യ പരിശോധന വിഭാഗം നൽകിയ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

Also read: ജലീലിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി വേണം: എജിയെ സമീപിച്ച് സന്ദീപ് വാചസ്പതി

കൈക്കൂലി കേസിൽ പിടിയിലായ എൽസിയുടെ നിയമനത്തിൽ ചട്ടലംഘനം ഇല്ലെന്നാണ് വിസിയുടെ വാദം. എന്നാൽ ധനകാര്യ പരിശോധന വിഭാഗത്തിന്റെ 2020 ജനുവരിയിലെ റിപ്പോർട്ട് പ്രകാരം, എൽസിയുടേത് ഉൾപ്പെടെ നിരവധി നിയമനങ്ങൾ അനധികൃതമാണ്. 2017 ൽ ബൈട്രാൻസ്ഫർ നിയമനങ്ങളുടെ ചട്ടം ലംഘിച്ചുകൊണ്ടാണ് 10 പേരുടെ സ്ഥാനത്ത് സിൻഡിക്കേറ്റ് എൽസി ഉൾപ്പെടെ 28 പേരെ നിയമിച്ചത്.

എൻട്രി കേഡർ അസിസ്റ്റന്റിന് 238 തസ്തികകളാണ് ഉള്ളത്. അതിൽ നാല് ശതമാനം പേർക്ക് ബൈട്രാൻസ്ഫർ നൽകാമെന്നാണ് ചട്ടം. താഴ്ന്ന തസ്തികയിൽ 4 വർഷം സർവീസ് പൂർത്തിയാക്കിയ 10 പേർക്കാണ് ബൈട്രാൻസ്ഫർ ലഭിക്കുക. എന്നാൽ തങ്ങൾക്ക് വേണ്ടപ്പെട്ടവർക്കായി സിൻഡിക്കേറ്റ് ഈ ചട്ടത്തിൽ മാറ്റങ്ങൾ വരുത്തി. എല്ലാ അസിസ്റ്റന്റ് തസ്തികകളുടെയും ആകെ ഒഴിവായ 712 തസ്തികകളിൽ 4 ശതമാനത്തിൽ സിൻഡിക്കേറ്റ് ബൈട്രാൻസ്ഫർ വഴി നിയമനം നടത്തി. അങ്ങനെയാണ് എൽസി ഉൾപ്പെടെ 18 പേർക്ക് പിൻവാതിൽ നിയമനം ലഭിച്ചത്. ഈ 18 നിയമനങ്ങളും റദ്ദാക്കണമെന്ന്‌ ധനകാര്യ പരിശോധന വിഭാഗം ആവശ്യപ്പെട്ടിരുന്നു. 2018 ലും സർവ്വകലാശാലയിൽ 31 അനധികൃത നിയമനങ്ങൾ നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button