ThiruvananthapuramLatest NewsKeralaNattuvarthaNews

മദ്യപാനത്തിനിടെ വാക്കുതർക്കം:സുഹൃത്തുക്കള്‍ക്കുനേരെ പിക്കപ്പ് വാന്‍ ഓടിച്ച്‌ കയറ്റി,ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

മുള്ളറംകോട് അജീഷ് ഭവനില്‍ അജിത്ത് (29) ആണ് മരിച്ചത്. സുഹൃത്ത് മാവിന്‍മൂട് അമ്പിളി ഭവനില്‍ പ്രമോദി (33)നെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിൽ സുഹൃത്തുക്കള്‍ക്കു നേരെ പിക്കപ്പ് വാന്‍ ഓടിച്ച്‌ കയറ്റിയ സംഭവത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. മുള്ളറംകോട് അജീഷ് ഭവനില്‍ അജിത്ത് (29) ആണ് മരിച്ചത്. സുഹൃത്ത് മാവിന്‍മൂട് അമ്പിളി ഭവനില്‍ പ്രമോദി (33)നെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പിക്കപ്പ് ഡ്രൈവര്‍ കടുവയില്‍പ്പള്ളി ചാങ്ങാട് സ്വദേശി സജീവ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Also : പിഞ്ചുകുഞ്ഞുങ്ങളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

തിങ്കളാഴ്ച രാത്രി ഒന്നരയോടെ മുള്ളറംകോട് ഗണപതി ക്ഷേത്രത്തിനു സമീപത്തെ ഇടറോഡില്‍ വെച്ചാണ് സംഭവം. അജിത്ത്, പ്രമോദ്, സജീവ്കുമാര്‍ എന്നിവരടങ്ങിയ എട്ടംഗസംഘം മദ്യപിക്കുന്നതിനിടെയിലാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് വാക്കേറ്റവും കൈയ്യാങ്കളിയും ആയി. ഇതിനിടയില്‍ സജീവ്കുമാര്‍ റോഡിന് വശത്തായി പാര്‍ക്ക് ചെയ്തിരുന്ന പിക്കപ്പ് വാന്‍ ഓടിച്ച്‌ അജിത്തിനെയും പ്രമോദിനെയും ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ സംഭവസ്ഥലത്ത് പരിക്കേറ്റു വീണ രണ്ടുപേരെയും കൂട്ടുകാര്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അജിത്ത് മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button