Latest NewsNewsIndiaCrime

ഭാര്യയുടെയും മകളുടെയും നേര്‍ക്ക് തിളച്ച എണ്ണ കോരി ഒഴിച്ച് 38-കാരന്‍

ബെംഗളൂരു : ഭാര്യയുടെയും മകളുടെയും നേര്‍ക്ക് തിളച്ച എണ്ണ ഒഴിച്ച് 38-കാരന്‍. കഴിഞ്ഞദിവസം തെക്കുകിഴക്കന്‍ ബംഗളൂരുവിലാണ് സംഭവം നടന്നത്. തോമസ് എന്ന യുവാവാണ് ഭാര്യയെയും മകളെയും ആക്രമിച്ചത്. അമ്മയുടെയും മകളുടെയും കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷിച്ചത്. എന്നാൽ, നാട്ടുകാര്‍ വരുന്നത് കണ്ടതോടെ പ്രതി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.

വെളളം ചൂടാക്കാന്‍ പോകുന്നു എന്ന് പറഞ്ഞാണ് തോമസ് അടുക്കളയിലേക്ക് പോയത്. എന്നാൽ, വെള്ളം ചൂടാക്കുന്നതിന് പകരം ഇയാൾ എണ്ണ ചൂടാക്കാന്‍ തുടങ്ങി. തുടര്‍ന്ന് മരകഷ്ണം എടുത്ത് കൊണ്ടുവന്ന് കസേരയില്‍ ഇരിക്കുകയായിരുന്ന ഭാര്യയുടെ തലയ്ക്ക് അടിച്ചു. അടിയുടെ ആഘാതത്തില്‍ ഭാര്യ അബോധാവസ്ഥയിലായി. ഉടനെ തന്നെ അടുക്കളയില്‍ പോയി തിളച്ച എണ്ണയുമായി എത്തി ഭാര്യയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. ഈസമയത്ത് ഉറക്കത്തിലായിരുന്ന 13 വയസുള്ള ഇവരുടെ മകള്‍, ശബ്ദം കേട്ട് ഓടിയെത്തി. അമ്മയെ ആക്രമിക്കുന്നത് കണ്ട പെണ്‍കുട്ടി രക്ഷിക്കാന്‍ ചെന്നു. ഇതില്‍ കുപിതനായ തോമസ് പെണ്‍കുട്ടിയുടെ കൈയില്‍ തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. ഭാര്യയെ കൊല്ലുന്നത് തടയാന്‍ ശ്രമിക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് ഇയാൾ മകളെയും ഉപദ്രവിച്ചത്.

Read Also  :  കെ റെയിലിന് അനുമതിയില്ല: കാരണം വ്യക്തമാക്കി കേന്ദ്ര റെയില്‍വേ മന്ത്രാലയം

സംഭവത്തിൽ തോമസിനെതിരെ ഭാര്യയും മകളും ചേർന്ന് പോലീസിൽ പരാതി നൽകി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ ഉടൻ പികൂടുമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button