Latest NewsNewsInternational

57 രാജ്യങ്ങളില്‍ ഒമിക്രോണിന്റെ ഉപവകഭേദം: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ : അതിവേഗ വ്യാപനശേഷിയുള്ള ഒമിക്രോണിന്റെ ഉപവകഭേദമായ ബി.2 57 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യസംഘടന. ഏതാനും ആഴ്ചകൾ മുൻപ് തെക്കൻ ആഫ്രിക്കയിലാണ് ഒമിക്രോണിന്റെ പുതിയ ഉപവകഭേദത്തെ കണ്ടെത്തുന്നത്. അതിവേഗം പടര്‍ന്നുപിടിക്കുന്ന, വലിയ തോതില്‍ തന്നെ ജനിതകമാറ്റം സംഭവിച്ച ഒമിക്രോണിന്റെ ഈ ഉപവിഭാഗം അടുത്ത കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ലോകം മുഴുവനും വ്യാപിച്ചേക്കാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

ചുരുങ്ങിയ കാലയളവിലാണ് ഇത്രയധികം രാജ്യങ്ങളിലേയ്‌ക്ക് ഇത് പടർന്നത്. വ്യാപനത്തിന്റെ തീവ്രത പഠിക്കാൻ ഒരു മാസം മുൻപ് ശേഖരിച്ച സാംപിളുകൾ പരിശോധിച്ചപ്പോഴാണ്, അന്ന് 93 ശതമാനത്തിലേറെ വൈറസ് ബാധിതരിലും ഈ വകഭേദമായിരുന്നു പടർന്നതെന്ന് ഗവേഷകർ തിരിച്ചറിഞ്ഞത്.

Read Also  :  റോഡ്‌കിംഗ് വിപണയിൽ അവതരിപ്പിക്കാനൊരുങ്ങി യെസ്‍ഡി

ഒമിക്രോണിന്റെ ബിഎ.1, ബിഎ.1.1 എന്നീ ആദ്യ വകഭേദങ്ങൾക്കൊപ്പമാണ് ബിഎ.2 എന്ന അപകടകരമായ വൈറസ് വ്യാപിക്കുന്നത്. ഒമിക്രോണിന്റെ ആദ്യഘടനയിൽനിന്ന് വളരെയേറെ വ്യത്യാസമുണ്ട് ഈ വകഭേദത്തിന്. വൈറസ് മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്ന സ്പൈക് പ്രോട്ടീനിലടക്കം മാറ്റങ്ങളുണ്ടായി. ഒമിക്രോണിന്റെ ഉപവകഭേദങ്ങളെപ്പറ്റി കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button