KeralaLatest NewsIndia

‘ദിലീപിന് അക്കാര്യത്തില്‍ ഒരു അസ്വസ്ഥതയും ഉണ്ടായിരുന്നില്ല: സത്യസന്ധതയിൽ കോടതിയും പ്രശംസിച്ചു’- കോടതിയിൽ നടന്നത്

ദിലീപിന് വേണമെങ്കില്‍ ഈ ഫോണുകളൊന്നും എന്റെ അരികില് ഇല്ല, അല്ലെങ്കില്‍ അതെല്ലാം കേടായിപ്പോയി എന്ന് വളരെ എളുപ്പത്തില്‍ പറയാന്‍ സാധിക്കുമായിരുന്നു.

കൊച്ചി: തന്റെ ഫോണുകള്‍ പരിശോധിക്കുന്നതില്‍ നടന്‍ ദിലീപ് കോടതിയില്‍ ഒരു അസ്വസ്ഥയും കാട്ടിയിട്ടില്ലെന്ന് അഡ്വ. ശ്രീജിത് പെരുമന. നിയമപ്രകാരം നോട്ടീസ് കൊടുത്തതിന് ശേഷമാണ് ദിലീപ് തന്റെ കയ്യില്‍ ഫോണുകള്‍ ഉള്ള കാര്യം സമ്മതിക്കുന്നതും ആ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയക്ക് അയച്ചതായും പറയുന്നത്. ഇക്കാര്യം കോടതിയില്‍ ന്യായാധിപന്‍ തന്നെ പ്രശംസിക്കുന്ന ഒരു സാഹചര്യം ഉണ്ടായി. താങ്കളുടെ സത്യസന്ധമായ ആ ഉദ്ദേശത്തെ ഞാന്‍ അംഗീകരിക്കുന്നുവെന്നാണ് കോടതി പറഞ്ഞതെന്നും ശ്രീജിത്ത് പെരുമന വ്യക്തമാക്കുന്നു. മാതൃഭൂമി ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപിന് വേണമെങ്കില്‍ ഈ ഫോണുകളൊന്നും എന്റെ അരികില് ഇല്ല, അല്ലെങ്കില്‍ അതെല്ലാം കേടായിപ്പോയി എന്ന് വളരെ എളുപ്പത്തില്‍ പറയാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അന്വേഷണം സംഘം കൊടുത്ത നോട്ടീസിന് അദ്ദേഹം കൊടുത്ത മറുപടി ഈ ഫോണുകള്‍ എന്റെ കൈവശം ഉണ്ടെന്ന് തന്നെയായിരുന്നു. ഒരാള്‍ മൊബൈല്‍ ഫോണുകള്‍ സൂക്ഷിച്ച് വെക്കണം എന്നുള്ള നിയമമൊന്നും ഇവിടെയില്ല. ഈ ഫോണുകള്‍ കണ്ടെത്തേണ്ട പണിക്കാണല്ലോ അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനുമൊക്കെ ഇവിടെയുള്ളത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ ഭാഗമായി ഒരു അഡീഷണല്‍ കുറ്റപത്രം കോടതിയില്‍ സമർപ്പിക്കപ്പെടും.

ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണ സംഘം ഇത് ചെയ്യുക. അതുകൊണ്ട് തന്നെ സ്വാഭാവികമായും ബാലചന്ദ്രകുമാറും അതിലെ ഒരു സാക്ഷിയായി വരും. ഈ സാഹചര്യത്തില്‍ ഈ സാക്ഷിയെ എട്ടാംപ്രതിയായ ദിലീപിന് ഡിഫന്‍റ് ചെയ്യേണ്ട സാഹചര്യം കോടതിയില്‍ വരുമെന്നും ശ്രീജിത്ത് പെരുമന വ്യക്തമാക്കുന്നു. ഇത്തരമൊരു സാഹചര്യം മുന്നില്‍ നില്‍ക്കെ പൊലീസിന് ഈ ഫോണുകള്‍ നല്‍കിയാല്‍ അത് ഫ്രാബിക്കേറ്റഡ് ചെയ്യപ്പെടും എന്ന എട്ടാം പ്രതിയുടെ ചിന്തയില്‍ നിന്ന് തന്നെയാണ് മൊബൈല്‍ ഫോണുകളിലെ ഒർജിനല്‍ ഡാറ്റ സ്വകാര്യമായിട്ടെങ്കിലും തിരിച്ചെടുക്കാന്‍ വേണ്ടി ഫോറന്‍സിക് വിദഗ്ധരെ സമീപിച്ചത്.

അത് ഒരു പ്രതിയുടെ അവകാശം കൂടിയാണ്.പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും കെട്ടിച്ചമയ്ച്ചതെന്ന് കൃത്യമായി പ്രതിഭാഗം പറയുന്ന ഒരു കേസില്‍ തന്റെ മൊബൈല്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോയി, തനിക്കെതിരെ തന്നെ ഉപയോഗിക്കപ്പെടാം എന്ന കൃത്യമായ ബോധ്യത്തോടെയാണ് നിക്ഷപക്ഷമായ ഏജന്‍സിയെ സമീപിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഈ വിഷയത്തില്‍ ഒരു അസ്വസ്ഥയും ദിലീപ്
കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ സമയ പരിധി നീട്ടി നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചത്. ആറ് മാസത്തോളം അധിക സമയമായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. വിചാരണ വേഗത്തില്‍ തീര്‍ക്കണമെന്നും കൂടുതല്‍ സമയം അനുവദിക്കരുതെന്നുമായിരുന്നു പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ദിലീപിന്റെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button