Latest NewsNewsLife Style

കുട്ടികളില്ലാത്ത ദമ്പതികള്‍ ഐവിഎഫ് ചികിത്സയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ഈ നാല് കാര്യങ്ങള്‍ എപ്പോഴും മനസിലുണ്ടാകണം

ഗൈനക്കോളജി ഡോക്ടര്‍മാരുടെ ഈ നാല് നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി : കുട്ടികളില്ലാത്ത ദമ്പതികള്‍ക്കായി ഇപ്പോള്‍ ഐവിഎഫ് ചികിത്സ എല്ലായിടത്തുമുണ്ട്. ഗര്‍ഭധാരണത്തിനുള്ള ഫെര്‍ട്ടിലിറ്റി ചികിത്സയാണ് ഐവിഎഫ്. ഈ ചികിത്സാ രീതിയില്‍ 45% -90 % വരെയാണ് ഗര്‍ഭധാരണത്തിനുള്ള വിജയ സാദ്ധ്യത. ഈ ചികിത്സാ രീതി വിജയകരമാണെങ്കില്‍ ചികിത്സയ്ക്ക് പുറമെ നാല് പ്രധാന കാര്യങ്ങള്‍ സ്ത്രീകളുടെ മനസിലുണ്ടാകണമെന്ന് ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാര്‍ പറയുന്നു.

ജീവിതചര്യയുമായി ബന്ധപ്പെട്ട നാല് പ്രധാന കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.

1 സ്ത്രീകള്‍ ശരീരഭാരം കുറയ്ക്കണം

സ്ത്രീകള്‍ക്ക് അമിത വണ്ണമോ പൊണ്ണത്തടിയോ ഉണ്ടെങ്കില്‍ ഗര്‍ഭധാരണ സാദ്ധ്യതകളെ സങ്കീര്‍ണമാക്കും. ബോഡിമാസ് ഇന്‍ഡക്‌സ് 28-30ന് അപ്പുറം വര്‍ദ്ധിക്കരുതെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിലെ അധിക കൊഴുപ്പ് ചീത്ത ഹോര്‍മോണുകളെ ഉത്പ്പാദിപ്പിക്കുന്നത് ഗര്‍ഭധാരണ ചികിത്സയെ പ്രതികൂലമായി ബാധിക്കും

2 നമ്മള്‍ പിന്തുടരുന്ന ചില ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കുക

പഞ്ചസാരയുടെ അമിതോപയോഗം

വ്യായാമം ചെയ്യാതിരിക്കുക

സമയം തെറ്റിയുള്ള ഭക്ഷണക്രമം

ഉറക്കമിളയ്ക്കുക

അധിക സമയ ജോലി

മദ്യപാന ശീലം

പുകവലി

മുകളില്‍ പറഞ്ഞ ഈ കാര്യങ്ങള്‍ ജീവിത രീതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. മള്‍ട്ടിനാഷ്ണല്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇത് അവരുടെ അണ്ഡോത്പ്പാദനത്തില്‍ കാര്യമായി മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.

3 ടെന്‍ഷന്‍ ഒഴിവാക്കുക

കുട്ടികള്‍ ഇല്ലാത്തതിനെ കുറിച്ച് ടെന്‍ഷന്‍ അരുത്. ഐവിഎഫിന് തയ്യാറെടുക്കുന്നവര്‍ ആ ചികിത്സ ചെയ്താല്‍ കുട്ടികള്‍ ഉണ്ടാകുമോ ? ചികിത്സരീതി വിജയിക്കുമോ എന്നതിനെ കുറിച്ച് അമിത ഉത്കണ്ഠ അരുതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

4 ഐവിഎഫ് ചികിത്സാ രീതി

ഐവിഎഫ് ചികിത്സാ രീതിയേയും അതുമായി ബന്ധപ്പെട്ട ഡോക്ടര്‍മാരേയും തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. ഐവിഎഫ് ക്ലിനിക്കുകള്‍ ധാരാളമുള്ളതിനാല്‍ പരസ്യങ്ങളുടെ പിന്നാലെ പോകാതെ വിശ്വസിക്കാവുന്ന ക്ലിനിക്കുകളെ മാത്രം ആശ്രയിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button