ErnakulamKeralaNattuvarthaLatest NewsNews

കെ റെയിൽ: ഡിപിആറിനെ കുറിച്ച് ചോദിക്കരുത്, സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ നൽകി സർക്കാർ

കൊച്ചി: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. കോടതിയെ സമീപിച്ചവരുടെ ഭൂമിയിലെ സർവേ നടപടികൾ തടഞ്ഞ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. സർക്കാരിന്റെ വാദങ്ങൾ കണക്കിലെടുക്കാതെയാണ് സിംഗിൾ ബെഞ്ച് സർവേ നടപടികൾ തടയാൻ ഉത്തരവിട്ടതെന്ന് സർക്കാർ സമർപ്പിച്ച അപ്പീലിൽ വ്യക്തമാക്കി.

സർവേ നിർത്തി വെയ്‌ക്കാനുള്ള ഇടക്കാല ഉത്തരവ് സംസ്ഥാന വ്യാപകമായി സമാനമായ വ്യവഹാരങ്ങൾക്ക് വഴി വയ്‌ക്കുമെന്നും പരാതിക്കാരുടെ ഹർജിയിലെ പരിഗണനാ വിഷയങ്ങൾക്ക് അപ്പുറം കടന്നാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവെന്നും സർക്കാർ അപ്പീലിൽ പറയുന്നു. സാമൂഹികാഘാത സർവേ നിർത്തി വയ്‌ക്കുന്നത് പദ്ധതി വൈകാൻ കാരണമാകുമെന്നും ഇത് പദ്ധതി ചെലവ് ഉയരാൻ ഇടയാക്കുമെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടി.

മീഡിയ വൺ ചാനലിന് സംപ്രേഷണ അനുമതി നിഷേധിച്ചതിന്റെ കാരണങ്ങൾ വ്യക്തമാക്കി കേന്ദ്രസർക്കാർ

പദ്ധതിക്കെതിരായ ഹർജിക്കാർ ഡിപിആറിനെ കുറിച്ച് ആക്ഷേപമുന്നയിച്ചിട്ടില്ലെന്നും അതിനാൽ ഡിപിആർ തയ്യാറാക്കിയത് വിശദീകരിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിലെ നിർദേശം ഒഴിവാക്കണമെന്നും അപ്പീലിൽ സർക്കാർ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ ഡിപിആർ നടപടികൾ വിശദീകരിക്കണമെന്ന ഉത്തരവ് പാലിക്കാൻ നിർബന്ധിക്കരുതെന്നും സർക്കാർ അപ്പീലിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button