Latest NewsKeralaNewsIndia

കെ റെയിലിന് അനുമതിയില്ല: കാരണം വ്യക്തമാക്കി കേന്ദ്ര റെയില്‍വേ മന്ത്രാലയം

ഡൽഹി: കെ റെയിലിന് തൽക്കാലം അനുമതി നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളം നല്‍കിയ ഡിപിആര്‍ അപൂര്‍ണമെന്നും സാങ്കേതിക വിവരങ്ങൾ പൂർണമായി ഡിപിആറിൽ ഇല്ല. പദ്ധതി സാമ്പത്തികമായി പ്രായോഗികമാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.

ഏറ്റെടുക്കേണ്ട റെയില്‍വേ-സ്വകാര്യ ഭൂമിയുടെ കൃത്യമായ കണക്ക് കാണിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ള എംപിമാരായ എന്‍കെ പ്രേമചന്ദ്രൻ, കെ മുരളീധരൻ എന്നിവർ ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.

ശക്തമായ കാറ്റിൽ ലാന്‍ഡിങ്ങില്‍ ഇളകിയാടി വിമാനം, നിലത്തു തട്ടുംമുൻപ് പറക്കല്‍, പിന്നീട് സംഭവിച്ചത്: വിഡിയോ

ടെക്നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട്, ഏറ്റെടുക്കേണ്ട റെയില്‍വേ-സ്വകാര്യ ഭൂമിയുടെ കണക്ക്, പരിസ്ഥിതി ആഘാത പഠനം എന്നിവയൊക്കെ പരിശോധിച്ചു മാത്രമേ തീരുമാനം എടുക്കാനാകൂ എന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, കേന്ദ്രത്തിൽ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ആവശ്യപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാണെന്നും കെ റെയില്‍ അധികൃതര്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button