Latest NewsIndia

കനത്ത പ്രതിഷേധം : റെയിൽവേ സ്റ്റേഷനിലെ മസ്ജിദ് വീണ്ടും വിശ്രമമുറിയാക്കി , പച്ച നിറവും മാറ്റി

മതചിഹ്നങ്ങൾ അടങ്ങുന്ന ഫോട്ടോയും മുറിയുടെ ഭിത്തിയിൽ ഉറപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതും മാറ്റിയിട്ടുണ്ട്

ബെംഗളൂരു : ഹിന്ദു സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെ ബെംഗളൂരു റെയിൽവേ സ്റ്റേഷനിലെ മസ്ജിദ് വീണ്ടും വിശ്രമ മുറിയാക്കി മാറ്റി . ക്രാന്തിവീര സങ്കോലി രായണ്ണ റെയിൽവേ സ്റ്റേഷനിലെ അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിലെ ചുമട്ടുതൊഴിലാളികളുടെ വിശ്രമമുറിയിലാണ് നിയമവിരുദ്ധമായി മുസ്ലീം പള്ളി സ്ഥാപിച്ചത് . ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മലയാളിയായ ഒരു യുവാവ് ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് സംഭവം വിവാദമായത്.

മുസ്ലീം പള്ളിക്കെതിരെ ഹിന്ദു പ്രവർത്തകർ പ്രതിഷേധിക്കുകയും നിയമനടപടി സ്വീകരിക്കാൻ സൗത്ത് വെസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്നാണ് നടപടി. മതേതരത്വം സംരക്ഷിക്കേണ്ട സർക്കാർ സ്ഥാപനങ്ങളെ മതത്തിന്റെ പേരിൽ വിഘടിപ്പിക്കാനേ സംഭവം ഉതകൂ എന്ന് ഹിന്ദു സംഘടനകൾ ആരോപിച്ചു. ഹിന്ദു ജനജാഗ്രതി വേദികെ അംഗങ്ങളുടെ പ്രതിഷേധത്തെത്തുടർന്നാണ് സൗത്ത്-വെസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥർ മസ്ജിദ് മാറ്റി പഴയതുപോലെ പോർട്ടർമാരുടെ വിശ്രമമുറി പുനഃസ്ഥാപിച്ചത് .

നേരത്തെ മസ്ജിദായിരുന്നപ്പോൾ പച്ച നിറം പൂശിയിരുന്ന മുറിയിലെ നിറവും മാറ്റിയിട്ടുണ്ട് . പള്ളിയുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളും നീക്കം ചെയ്യുകയും ചെയ്തു. മതചിഹ്നങ്ങൾ അടങ്ങുന്ന ഫോട്ടോയും മുറിയുടെ ഭിത്തിയിൽ ഉറപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതും മാറ്റിയിട്ടുണ്ട് . ഇതൊരു പൊതുസ്ഥലമാണെന്നും ഏതെങ്കിലും പ്രത്യേക മതത്തിൽ പെട്ടതല്ലെന്നും വ്യക്തമാക്കി വിവിധ മതചിഹ്നങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഫോട്ടോയും സ്ഥാപിക്കില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

‘അത് പോർട്ടർമാരുടെ വിശ്രമ സ്ഥലമാണ്, ഇന്നും അവരാണ് അത് പരിപാലിക്കുന്നത്. അതുകൊണ്ട് തന്നെ ഞങ്ങൾ ഒരിക്കലും അവരുടെ വിശ്രമമുറിയിൽ പ്രവേശിച്ചിട്ടില്ല, അവരുടെ സഹപ്രവർത്തകർ പ്രാർത്ഥന നടത്തുന്നതിനെക്കുറിച്ച് അവർ ഒരിക്കലും പരാതിപ്പെട്ടിട്ടില്ല. ചർച്ച നടത്തി പ്രശ്നം പരിഹരിക്കും.’ ഉദ്യോഗസ്ഥർ പറഞ്ഞു. താത്ക്കാലികമായി വിശ്രമമുറിയ്‌ക്ക് പുറത്ത് റെയിൽവേ പോലീസ് സേന (ആർപിഎഫ്) ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു.

shortlink

Post Your Comments


Back to top button