KeralaNattuvarthaLatest NewsNewsIndia

ഇനി വീട്ടിലിരുന്ന് ഡയാലിസിസ് ചെയ്യാം, സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന 11 കേന്ദ്രങ്ങളുമായി കേരള സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് അവശരായ രോഗികൾക്ക് ഇനി വീട്ടിലിരുന്നു സൗജന്യമായി ഡയാലിസിസ് ചെയ്യാം. പദ്ധതിയ്ക്ക് വേണ്ടി പുതിയ 11 ഡയാലിസിസ് കേന്ദ്രങ്ങൾ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു.

Also Read:ഇത്രയും നിസ്സാര കാര്യത്തിന് ഒരു മനുഷ്യനെ കൊല്ലണോ? കൊലപാതകത്തിന്റെ കാരണമറിഞ്ഞ് ഞെട്ടി നാട്ടുകാർ

‘സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ വരെ പ്രതിമാസം 36,000 മുതല്‍ 39,000 വരെ ഡയാലിസിസുകളാണ് നടത്തുന്നത്. താലൂക്ക്, ജനറല്‍, ജില്ലാ ആശുപത്രികളിലും ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഡയാലിസിസ് നടത്തുന്നുണ്ട്. 92 ആശുപത്രികളിലായി 937 ഡയലിസിസ് മെഷീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്’, മന്ത്രി പറഞ്ഞു.

‘ആശുപത്രികളില്‍ മാത്രം ചെയ്യാവുന്നതും ഏറെ ചെലവേറിയതും ശാരീരികമായ ബുദ്ധിമുട്ടുകളുമുള്ള ഹീമോ ഡയാലിസിസ് പടിപടിയായി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി വര്‍ധിപ്പിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് നിലവില്‍ ഈ സൗകര്യമുള്ളത്. ബാക്കിയുള്ള 3 ജില്ലകളില്‍ കൂടി ഉടന്‍ തന്നെ പെരിറ്റോണിയല്‍ ഡയാലിസിസ് ആരംഭിക്കും’, മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button