AlappuzhaKeralaNattuvarthaLatest NewsNews

കുട്ടനാടന്‍ കാര്‍ഷിക മേഖലയില്‍ പുത്തൻ പ്രതീക്ഷ : ഡ്രോണ്‍ ഉപയോഗി​ച്ച്‌ വിഷം തളിക്കല്‍ വിജയകരം

കായംകുളം കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു ഡ്രോണ്‍ ഉപയോഗിച്ചുള്ള ആദ്യ വിഷം തളിക്കൽ

കുട്ടനാട്: കുട്ടനാടന്‍ കാര്‍ഷിക മേഖലയില്‍ പുത്തൻ പ്രതീക്ഷ നൽകി വിഷം തളിക്കലി​ന് ഡ്രോണ്‍ ഉപയോഗിച്ച്‌ നടന്ന ആദ്യ പരീക്ഷണം വിജയകരം. കായംകുളം കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു ഡ്രോണ്‍ ഉപയോഗിച്ചുള്ള ആദ്യ വിഷം തളിക്കൽ.

എടത്വാ കൃഷിഭവന്‍ പരിധിയില്‍പെട്ട 200 ഏക്കര്‍ വിസ്തൃതിയുള്ള വടകര ഇടശ്ശേരി വരമ്പിനകം പാടശേഖരത്തെ 15 ഹെക്ടര്‍ നിലത്തായിരുന്നു ഇന്നലെ ഡ്രോണ്‍ ഉപയോഗിച്ചുള്ള ആദ്യ പരീക്ഷണം നടത്തി​യത്.

Read Also : അന്വേഷണത്തിൽ സർക്കാർ അലംഭാവം കാട്ടുന്നു: സഞ്ജിത് വധക്കേസ് സിബിഐ അന്വേഷണത്തിലേക്ക്?

എടത്വാ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജയചന്ദ്രന്‍ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി വാര്‍ഡ് അംഗം മോളി പാടശേഖരസമിതി സെക്രട്ടറി സിറിയക് ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button